ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി (വരവും ചെലവും തമ്മിലെ അന്തരം) നടപ്പു സാമ്പത്തികവർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ 7.01 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവർഷത്തെ ബഡ്‌ജറ്രിൽ വിലയിരുത്തിയതിന്റെ 112.4 ശതമാനമാണിത്. ഏപ്രിൽ-നവംബറിൽ ധനക്കമ്മി 7.17 ലക്ഷം കോടി രൂപ (115 ശതമാനം) ആയിരുന്നു. ഡിസംബറിൽ നികുതി വരുമാനം മെച്ചപ്പെട്ടതാണ് ധനക്കമ്മി നേരിയ തോതിൽ കുറയാൻ സഹായകമായത്.