മുംബയ്: പബ്‌ജി ഗെയിം കളിക്കാനായി പുതിയ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ 18 കാരൻ ആത്മഹത്യ ചെയ്തു. മുംബയിലെ കുർള നെഹ്‌റു നഗറിലാണ് സംഭവം. പബ്‌ജി ഓൺലൈൻ ഗെയിം കളിക്കാനായി 37,000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ വേണം എന്നായിരുന്നു കുട്ടിയുടെ ആവശ്യം. എന്നാൽ 20000 രൂപയ്ക്ക് താഴെ വിലയുള്ള ഫോൺ വാങ്ങിയാൽ മതിയെന്ന് അവർ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിൽ മനംനൊന്ത് കുട്ടി വീട്ടിലെ അടുക്കളയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ആഗോള തലത്തിൽ ഏറെ ജനപ്രീതിയാർജ്ജിച്ച മൊബൈൽ ഗെയിം ആണ് പ്ലെയർ അൺനോൺ ബാറ്റിൽ ഗ്രൗണ്ട്‌സ് അഥവ പബ്‌ജി ഗെയിം. ഗുജറാത്തിൽ ഔദ്യോഗികമായി നിരോധിച്ച ഗെയിം രാജ്യവ്യാപകമായി നിരോധിക്കാനൊരുങ്ങുകയാണ്.