ന്യൂഡൽഹി: ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ - സെപ്‌തംബറിൽ 11 ശതമാനം ഇടിഞ്ഞുവെന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയം വ്യക്തമാക്കി. മുൻവർഷത്തെ സമാന കാലയളവിലെ 2,535 കോടി ഡോളറിൽ നിന്ന് 2,266 കോടി ഡോളറായാണ് നിക്ഷേപം കുറഞ്ഞത്. 491 കോടി ഡോളർ നിക്ഷേപം നേടിയ സേവന മേഖലയാണ് മുന്നിലുള്ളത്. സിംഗപ്പൂരാണ് ഇന്ത്യയിൽ ഇക്കാലയളവിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയത്; 862 കോടി ഡോളർ. 388 കോടി ഡോളറുമായി മൗറീഷ്യസാണ് രണ്ടാമത്.