1. സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിന്റെ വിചാരണ ഈ മാസം 21ന് ആരംഭിക്കും. കേസിന്റെ വാദം കേള്‍ക്കുന്നത് ഡല്‍ഹി സെഷന്‍സ് കോടതി. പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണം എന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേരത്തെ കേസ് പരിഗണിച്ചിരുന്ന ഡല്‍ഹി പട്യാല ഹൗസ് കോടതി ശശി തരൂരിന് നോട്ടീസ് അയച്ചിരുന്നു. 2. ശശി തരൂരിന് എതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത് വിഷാദ രോഗത്തിന് ഉള്ള മരുന്ന് അമിത അളവില്‍ കഴിച്ച് സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതെന്ന്. 2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹി ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണം കൊലപാതകം ആണെന്ന ആയിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തെളിവകുള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല 3. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ കണക്കില്‍ വ്യക്തതയില്ലാതെ സര്‍ക്കാര്‍. ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍ മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. പുതിയ കണക്ക് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. 51 പേര്‍ ദര്‍ശനം നടത്തി എന്നാണ് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്. വിവാദം മൂലം ഇത് 17 ആക്കി തിരുത്തി. 4. ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതില്‍ സ്ഥിരീകരണം ഇല്ല. ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മന്ത്രിയുടെ പ്രതികരണം. നട അടച്ച് തന്ത്രി ശുദ്ധിക്രിയ ചെയ്തതിലും മന്ത്രിയുടെ വിമര്‍ശനം. ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ ചെയ്യാന്‍ ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ല. നടപടികള്‍ സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരെന്നും മന്ത്രി.
5. അതേസമയം, ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവര്. ശുദ്ധിക്രിയ നടത്തിയത് ആചാരലംഘനം ഉണ്ടായ സാഹചര്യത്തില്‍ എന്ന് തന്ത്രി. നട അടയ്ക്കുന്നത് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ആചാരലംഘനം നടന്നാല്‍ ഇനിയും ശുദ്ധിക്രിയ നടത്തും എന്നും തന്ത്രി. ശബിരമലയില്‍ കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് പിന്നാലെ ആയിരുന്നു തന്ത്രിയുടെ ശുദ്ധിക്രിയ 6. പൊലീസ് സേനയിലെ തരംതാഴ്ത്തല്‍ നടപടിയില്‍ ഇടപെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. തരംതാഴ്ത്തപ്പെട്ട പതിനൊന്ന് ഡിവൈ.എസ്.പിമാരില്‍ നാല് പേര്‍ക്ക് എതിരായ നടപടി ട്രിബ്യൂണല്‍ റദ്ദാക്കി. ട്രിബ്യൂണല്‍ റദ്ദാക്കിയത് കെ.എസ് ഉദയഭാനു, വി.ജി രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നിവരുടെ തരംതാഴ്ത്തല്‍ നടപടി 7. ആഭ്യന്തര മന്ത്രാലയത്തിന്റെ നടുപടിക്ക് എതിരെ നാല് ഡിവൈ.എസ്.പിമാരും ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു. പതിനൊന്ന് ഡിവൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസം. അച്ചടക്ക നടപടി നേരിട്ട ഉദ്യാഗസ്ഥര്‍ക്ക് എതിരെ ആയിരുന്നു വകുപ്പിന്റെ നടപടി. 8. ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊല്‍ക്കത്ത പൊലീസിനോട് വിശദീകരണം തേടി. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഗവര്‍ണറെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് 9. അതേസമയം, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് എതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് എങ്കിലും കോടതി നാളത്തേക്ക് മാറ്റിയത്, തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഇടപെടും എന്ന മുന്നറിയിപ്പോടെ. ഉദ്യോഗസ്ഥരുടെ സ്ഥിതി എന്തെന്ന് ആരാഞ്ഞ കോടതിയോട് അവരെ വിട്ടയച്ചതായി സോളിസിറ്റര്‍ ജനറല്‍. 10. സി.ബി.ഐ ആരോപണം അടിസ്ഥാന രഹിതം എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ വാദങ്ങളും നാളെ ആവാം എന്ന് കോടതി. കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ രാത്രി ആരംഭിച്ച സത്യഗ്രഹം ഇപ്പോഴും തുടരുക ആണ്. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കും വരെ ധര്‍ണ തുടരുമെന്ന് മമത ബാനര്‍ജി 11. പൊലീസ് കമ്മിഷണറെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉള്ള സി.ബി.ഐ നടപടിയെ തടഞ്ഞ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അനുകൂലിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പ്രതിപക്ഷം ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്‌പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു 12. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കും. മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടാനായി മോദി സര്‍ക്കാര്‍ ഉപയോഗിക്കുക ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. മമത ബാനര്‍ജിക്ക് പിന്തുണയുമായി എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ , ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്തെത്തി 13. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ബി.ഐയുടെ ചുമതലയുള്ള എം. നാഗേശ്വരറാവു പ്രതികരിച്ചു. സി.ബി.ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും മമത ബാര്‍ജിയുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
|