rahul-

ന്യൂഡൽഹി: സി. ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിനെതുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രസർക്കാരും തമ്മിലുള്ള പോരാട്ടത്തിൽ മമതയെ പിന്തുണച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്പ്പെടുത്തുമെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്‌റ്റ് ശക്തികളെ തകർക്കുമെന്നും കോൺഗ്രസ് രാഹുൽ ഗാന്ധി പറഞ്ഞു. പിന്തുണ അറിയിച്ച് മമതാ ബാനർജിയുമായി ഫോണിൽ സംസാരിച്ചെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

I spoke with Mamata Di tonight and told her we stand shoulder to shoulder with her.

The happenings in Bengal are a part of the unrelenting attack on India’s institutions by Mr Modi & the BJP.

The entire opposition will stand together & defeat these fascist forces.

— Rahul Gandhi (@RahulGandhi) February 3, 2019


എന്നാൽ രാഹുലിനെ കടന്നാക്രമിച്ച് ബി.ജെ.പി കോൺഗ്രസിന്റെ പഴയ ട്വീറ്റുകളുമായി രംഗത്തെത്തി. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കോൺഗ്രസിന്റെ പഴയ പോസ്റ്റുകൾ ബി.ജെ.പി കുത്തിപ്പൊക്കിയത്. ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂലിനെതിരെയും മമത ബാനർജിയ്ക്കെതിരെയും കോൺഗ്രസും രാഹുലും നടത്തിയ വിമർശനങ്ങളായിരുന്നു ട്വീറ്റിൽ ഉണ്ടായിരുന്നത്.

Diagnosed: Multiple Personality Disorder is characterized by atleast two distinct and enduring personality states - there is trouble remembering certain events, beyond ordinary forgetfulness. These states alternately show in person's behavior.

Get well soon, Rahul ji. pic.twitter.com/lMBQqijfcY

— BJP (@BJP4India) February 4, 2019