india

ദുബായ്: ഐ.സി.സി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായുള്ള പോയിന്റകലം നാല് പോയിന്റായി കുറച്ച് ഇന്ത്യ. ആസ്ട്രേലിയിലും ന്യൂസിലൻഡിലും നേടിയ തുടർച്ചയായ പരമ്പര വിജയങ്ങളാണ് ഇന്ത്യയുടെ റേറ്റിംഗ് പോയിന്റ് മുന്നോട്ട് കുതിക്കാൻ കാരണം. പുതിയ റാങ്കിംഗ് പ്രകാരം 122 റേറ്രിംഗ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 126 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. ബാറ്റ്സ്‌മാൻമാരിൽ കൊഹ്‌ലിയും ബൗളർമാരിൽ ബുംറയും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ബാറ്റ്സ്മാൻമാരിൽ ധോണിയും (17), ബാളർമാരിൽ ചഹാലും (5), ഭുവനേശ്വറും (17) മുന്നേറ്റം നടത്തി.