നാദാപുരം: ബാറ്ററി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരി മരിച്ചു. വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത്ത് റഷീദിന്റെ മകൾ ഫാത്തിമ അമാനിയ (2) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് കളിച്ചുകൊണ്ടിരിക്കെ കുട്ടി ബാറ്ററി എടുത്തു വിഴുങ്ങുകയായിരുന്നു. എന്നാൽ രക്ഷിതാക്കൾക്ക് ഇത് മനസ്സിലായിരുന്നില്ല. രണ്ട് ദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് ഡോക്‌ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ അന്നനാളത്തിൽ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസ്സിലായത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ കുട്ടിയുടെ സഹോദരൻ മുഹമ്മദ് റിഷാദ് പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് മരിച്ചിരുന്നു. മാതാവ്: ശരീഫ. സഹോദരങ്ങൾ: റാസിൻ റഷീദ് (വിദ്യാർത്ഥി, ചെറുമോത്ത് എം.എൽ.പി. സ്കൂൾ)