കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തിൽ നിന്നും വയൽക്കിളികൾ പിന്മാറുന്നു. സമരരംഗത്തുള്ള വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവർ ഭൂമി വിട്ടു നൽകുന്നതിനായുള്ള രേഖകൾ കൈമാറി. അതേസമയം, ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയൽക്കിളികൾ പറയുന്നത്. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയൽക്കിളികൾ പിന്മാറുന്നത്.