mahaguru

കേരള നവോത്ഥാന ചരിത്രത്തിലെ സൂര്യതേജസായ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂർത്തങ്ങളും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു' മെഗാ പരമ്പരയെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ വിനയൻ. മഹാഗുരു' മെഗാ പരമ്പരയിലെ ചില രംഗങ്ങൾ കാണാനിടയായെന്നും അതിമനോഹരമായിട്ടുണ്ടെന്നും വിനയൻ പറഞ്ഞു. ഒരു ചരിത്രത്തെ സിനിമക്കാരന്റെ കണ്ണിലൂടെ കാണുന്ന പക്വതയും ചാരുതയും വേഗതയുമൊക്കെ പരമ്പരയിലുണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു.