ysr-

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’യുടെ മലയാളം ട്രെയിലർ പുറത്തിറങ്ങി. കന്നഡ താരം യാഷാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ട്രെയിലർ പുറത്തിറക്കിയത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ഫെബ്രുവരി 8ന് യാത്ര തിയേറ്ററുകളിൽ എത്തും . ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.

തമിഴ് ചിത്രം പേരൻപ് മികച്ച പ്രേക്ഷാഭിപ്രായം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോഴാണ് യാത്രയും ആരാധകർക്ക് മുന്നിലെത്തുന്നത്. മമ്മൂട്ടി തന്നെയാണ് തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നതും. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിർമാണം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ K R ഇൻഫോടൈന്മെന്റും ഗ്ലോബൽ യുണൈറ്റഡ് മീഡിയയും ചേർന്നാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.