മമ്മൂട്ടിയുടെ യാത്ര, പൃഥിരാജിന്റെ നയൻ, ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സ് ,രാധികശരത്കുമാറിന്റെ ദ ഗാംബിനോസ് എന്നീ ചിത്രങ്ങൾ ഈ ആഴ്ച തിയേറ്ററിലെത്തും
.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന യാത്ര ആന്ധ്രാ പ്രദേശിന്റെ മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥയാണ് പറയുന്നത്. മഹി. വി.രാഘവാണ് സംവിധായകൻ. ജഗപതി ബാബു, സുഹാസിനി, റാം രമേശ്, അനസൂയ എന്നിവരാണ് മറ്റു താരങ്ങൾ.എട്ടാം തീയതിയാണ് റിലീസ്.ജനൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ നയനിൽ പ്രകാശ് രാജ്, രാഹുൽ മാധവ്, ആദിൽ ഇബ്രാഹിം, ടോണി ടൂക്ക്, മംമ്ത മോഹൻദാസ്, വാമിഖ ഹബ്ബി തുടങ്ങിയവരും അഭിനയിക്കുന്നു.കാമറ അഭിനന്ദ് രാമാനുജം. ഏഴാം തീയതിയാണ് റിലീസ്
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും വർക്കിംഗ് ക്ളാസ് ഹീറോയുടെയും ബാനറിൽ നസ്രിയ നസിം, ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ മധു.സി. നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിൽ സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവരാണ് പ്രധാന താരങ്ങൾ. രചന ശ്യാം പുഷ്കർ. കാമറ ഷൈജു ഖാലിദ്.ഏഴാം തീയതിയാണ് റിലീസ്
കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിൽ ഗിരീഷ് കുമാർ സംവിധാനം ചെയ്യുന്ന ദ ഗാംബിനോസ് പൂർണമായും ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. രാധിക ശരത്കുമാർ, വിഷ്ണു വിനയ്, സമ്പത്ത് രാജ്, സിയോജ് വർഗീസ് എന്നിവരാണ് താരങ്ങൾ.