ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകും. കേരള കൗമുദി ഫ്ലാഷ് മൂവീസിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
''മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഞങ്ങൾ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അർഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടിയും കൂടി നിർമ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാൻ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്. ചിലപ്പോൾ അത് ഇക്കൊല്ലം രൂപപ്പെട്ട് വരാൻ സാദ്ധ്യതയുണ്ട്.""സത്യൻ അന്തിക്കാട് പറഞ്ഞു.ഒരാൾ മാത്രം എന്ന ചിത്രത്തിലാണ് സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒടുവിൽ ഒന്നിച്ചത്.21 വർഷം മുൻപായിരുന്നു അത്.