ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യൂണിയനുകൾക്കെതിരെ മുൻ എം.ഡി ടോമിൻ ജെ തച്ചങ്കരി. ഒന്നര വർഷംകൊണ്ട് 70 കോടിയുടെ കടം തീർക്കുമായിരുന്നെന്നും യൂണിയനുകൾ വൻ സ്വാധീന ശക്തികളാണെന്നും അദ്ദേഹം വ്യക്തമാക്കി. എം.ഡി സ്ഥാനം നഷ്ടപ്പെട്ടതിൽ നിരാശയുണ്ടെന്നും തച്ചങ്കരി പറഞ്ഞു. എം.ഡി സ്ഥാനത്തിരുന്ന് ചെയ്‌തതെല്ലാം യൂണിയൻ നേതാക്കൾ എതിർത്തു. കെ.എസ്.ആർ.ടി.സി നഷ്ടമായിരുന്നെങ്കിലും സംഘടനകൾ ലാഭത്തിലായിരുന്നു. വഴങ്ങുന്ന ആളെല്ലെങ്കിൽ യൂണിയനുകൾ കുപ്രചരണം തുടങ്ങുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു തച്ചങ്കരിയുടെ തുറന്നു പറച്ചിൽ.

കെ.എസ്.ആർ.ടി.സിയെ കാമിനിയെപ്പോലെ സ്നേഹിച്ചു തുടങ്ങിയെന്ന് മനസിലായപ്പോഴാണ് എം.ഡി സ്ഥാനത്തുനിന്ന് സർക്കാർ തന്നെ മാറ്റിയതെന്ന് തച്ചങ്കരി നേരത്തെ കോർപറേഷൻ ചീഫ് ഓഫീസ് ജീവനക്കാർ നൽകിയ യാത്രയപ്പു ചടങ്ങിൽ പറഞ്ഞിരുന്നു. യൂണിയൻ നേതാക്കൾക്ക് പകരം പ്രൊഫഷണലുകളെ വേണമെന്ന് ആവശ്യപ്പട്ടതും പണിയായി. ഒരു ഉദ്യോഗസ്ഥനും ജോലിചെയ്യുന്ന സ്ഥാപനത്തെ സ്നേഹിക്കരുതെന്ന പാഠമാണ് ഇതിലൂടെ സർക്കാർ നൽകുന്നത്. ജോലിനോക്കുന്ന സ്ഥാപനത്തെ സ്വന്തമായി കാണുമ്പോഴാണ് ആശകളും നിരാശകളും സ്വപ്നങ്ങളും മോഹഭംഗങ്ങളും ഉണ്ടാകുന്നത്. ഭിക്ഷക്കാരനെപ്പോലെ കെ.എസ്.ആർ.ടി.സിയുടെ പടിവാതിക്കൽ എത്തുകയോ എം.ഡി സ്ഥാനത്തിനായി മത്സരിക്കുകയോ ചെയ്തയാളല്ല ഞാൻ- തച്ചങ്കരി പറഞ്ഞു.

കാൽ നൂറ്റാണ്ടിനിടെ സ്വന്തം വിയർപ്പിൽ നിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും രണ്ടു മാസത്തെ കുടിശികയും നൽകാൻ കഴിഞ്ഞത് ചരിത്രമാണ്. സർക്കാർ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കിയ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ഐ.പി.എസ് , ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് എം.ഡി സ്ഥാനം വലിയ പദവിയല്ല. ജനങ്ങൾക്കും സർക്കാരിനും ഈ സ്ഥാപനത്തോടുള്ള പ്രത്യേക താത്പര്യം കാരണമാണ് ഉദ്യോഗസ്ഥർ അതിനു നിർബന്ധിതരാകുന്നത്.ഒമ്പതര മാസത്തെ സേവനം പെട്ടെന്നു കടന്നുപോയി. പലരേയും വേദനിപ്പിച്ചിട്ടുണ്ട്. അതെല്ലാം സ്ഥാപനത്തിനു വേണ്ടിയായിരുന്നു.

പ്രളയ സഹായത്തിന് കണക്ക് പറഞ്ഞ് കേന്ദ്രം, 102 കോടി രൂപയുടെ കണക്കുകൾ കേരളത്തിനയച്ചു

കഴിഞ്ഞ ദിവസം ഡ്രൈവർ കം കണ്ടക്ടർ ഡ്യൂറ്റിക്കെത്തിയ ജീവനക്കാരനെ തിരുവനന്തപുരത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ നിന്ന് യൂണിയൻ പ്രവർത്തകർ തടഞ്ഞ് ഇറക്കിവിട്ടിരുന്നു. എട്ട് മണിക്കൂർ താഴെ റണ്ണിങ് ടെെമുള്ള ഡ്രൈവർ കം കണ്ടക്ടമാരെ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഇറക്കിമിട്ടത്. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പിലാക്കിയ ടോമിൻ തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഇങ്ങിനെയൊരു സംഘടിത നീക്കം. തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡിയായതിന് ശേഷമാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തിക കൂടുതൽ ദീർഘദൂര സർവ്വൂസുകളിലേക്ക് വ്യാപിപ്പിച്ചത്. ഇതിനെതിരെ തൊഴിലാളി യൂണിയന്റെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.