tv

മുംബയ്: ഫെബ്രുവരി ഒന്ന് മുതൽ ട്രായ് നടപ്പിലാക്കിയ കേബിൾ ടിവി,​ ഡി.റ്റി.എച്ച് നിയന്ത്രണം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. ഉപഭോക്താക്കളുടെ പ്രതിമാസ വരിസംഖ്യയിൽ 25ശതമാനം വരെ വിലവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രമുഖ ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ടുകൾ.

അതേസമയം ജനകീയ ചാനലുകളൾക്ക് ഇത് ഗുണകരമായ മാറ്റമാണെന്ന് ക്രിസിലിന്റെ റിപ്പോർട്ടിൽ പറയുന്നു. ട്രായിയുടെ നിയന്ത്രണം വരുന്നതോടെ പലരും പെയ്ഡ് ചാനലുകളാക്കി മാറ്റിയിട്ടുണ്ട്. നിരക്കുകളുടെ സുതാര്യതയ്ക്കും ഉപഭോക്താക്കളുടെ സൗകര്യത്തിനും വേണ്ടിയാണ് ട്രായ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

നേരത്തെയുണ്ടായിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ ഉപഭോക്താവും പ്രതിമാസ ബില്ലിൽ 25ശതമാനം അധിക തുക നൽകേണ്ടി വരുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തൽ. അതായത് പ്രതിമാസം 230-240 രൂപ നിരക്കിൽ ചാനലുകൾക്ക് വരിസംഖ്യ അടച്ചിരുന്നവർ പുതിയ നിരക്കുകൾ പ്രകാരം 300 രൂപയെങ്കിലും അടയ്ക്കാൻ നിർബന്ധിതരാകും എന്നാണ് ക്രിസിൽ പറയുന്നത്.