epf-modi

ന്യൂഡൽഹി: ഇ.പി.എഫ് ( എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്) ഉപയോക്താക്കൾക്ക് സന്തോഷവാർത്തയ്‌ക്കുള്ള വകയൊരുക്കി കേന്ദ്രസർക്കാർ. മിനിമം പെൻഷൻ 3000 രൂപയാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഇപ്പോൾ 1,000 രൂപയായ മിനിമം പെൻഷൻ 3,000 രൂപയായി ഉയർത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

രണ്ടു ഹെക്‌ടറിൽ താഴെ കൃഷിഭൂമിയുള്ള കർഷകർക്കു വർഷം 6,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും ഇടക്കാല ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 55,100 രൂപ പ്രതിമാസ വിഹിതമടയ്ക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസിനു ശേഷം മാസം 3,000 രൂപ പെൻഷൻ നൽകുമെന്ന പ്രഖ്യാപനവും കൈയടി നേടി. അതിനു പിന്നാലെയാണ് ഇ.പി.എഫ്. വരിക്കാരെ ലക്ഷ്യമിട്ടുള്ള പുതിയ നീക്കം.