sony-xperia-

2019ലെ വേൾഡ് മൊബൈൽ കോൺഗ്രസിൽ പങ്കെടുക്കാൻ മറ്ര് വമ്പൻ കമ്പനികക്കൊപ്പം തയ്യാറെടുക്കുകയാണ് ഇലക്ട്രോണിക്സ് ഭീമന്മാരായ സോണിയും. കാമറ ഫോണുകളുടെ പര്യായമായിരുന്ന സോണി എക്സ്പീരിയ ഫോണുകളുടെ പ്രതാപം തിരിച്ച് പിടിക്കാൻ ഒരുങ്ങുകയാണ് സോണി.

തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എക്സ്പീരിയ X24 ആണ് ഇത്തവണ വേൾഡ് മൊബൈൽ കോൺഗ്രസിൽ സോണിയുടെ തുറുപ്പ് ചീട്ട്. X24നെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. ഈവർഷം മുൻനിര കമ്പനികളായ സാംസങ്,​ആപ്പിൾ,​നോക്കിയ,​ഹുവായ് തുടങ്ങിയ എല്ലാ കമ്പനികൾക്കുമൊപ്പം വിപണി പിടിക്കാൻ സോണിയും ഉണ്ടാവുമെന്ന് ചുരുക്കം.

പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് ഏറ്റവും മികച്ച കാമറ സംവിധാനമായിരിക്കും ഫോണിലുണ്ടാവുക. 52മെഗാപിക്സൽ കാമറയാണ് സോണി X24ൽ അവതരിപ്പിക്കുക. 52മെഗാപിക്സൽ ഉൾക്കൊള്ളിച്ച 3സെൻസറുകളാണ് ഉണ്ടാവുക. പ്രൊഫഷനൽ ഫോട്ടോഗ്രഫിക്ക് ഉതകുന്നതാണ് സോണിയുടെ X24ന്റേത്. കൂടാതെ 16മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുമാഹോ ഇൻഫോയാണ് സോണിയുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വിട്ടത്. എക്സ്പീരിയയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ശേഷിയുള്ളതായിരിക്കും സോണി X24 എന്ന് ഉറപ്പിക്കാം. ഫോണിന്റെ രൂപവും മറ്റ് പ്രത്യേകതകളും ഉടനറിയാം........

പ്രധാന സവിശേഷതകളായി കരുതുന്നത്..