ശരീരത്തിന് ഊർജ്ജവും പോഷകങ്ങളും പ്രദാനം ചെയ്യുന്ന വൻപയർ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും.100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളമായുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും. പ്രമേഹസാധ്യത കുറയ്ക്കും. ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡേറ്റീവ് ഗുണങ്ങളും വൻപയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഇതിന് പിന്നിൽ . നാരുകൾ ദഹനം മെച്ചപ്പെടുത്തും.
പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിൾ ഫൈബർ, പ്രോട്ടീൻ ഇവയുള്ളതിനാൽ രക്താതിമർദ്ദം കുറയും.
ജീവകം ബി1 ഓർമ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തി അൽഷിമേഴ്സിനെ പ്രതിരോധിക്കും. വൻപയർ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുന്നു. ചർമം, മുടി, നഖങ്ങൾ എന്നിവയുടെ ആരോഗ്യത്തിനും സഹായിക്കും.
മാംഗനീസ്, കാൽസ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തും. ജീവകം ബി 6 കലകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. ജീവകം ബി 3 തിമിരത്തിനുള്ള സാധ്യത കുറയ്ക്കും.