1. നാവിക കലാപം നടന്നതെന്ന്?
1946ൽ
2. സംഘകാലത്തുള്ള സാഹിത്യരചനകൾ ഏത് ഭാഷയിലായിരുന്നു?
തമിഴ്
3. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ഏത്?
മദ്ധ്യപ്രദേശ്
4. 'ദി വേസ്റ്റ് ലാൻഡ്" ആരുടെ രചനയാണ്?
ടി.എസ്. ഇലിയട്ട്
5. ജപ്പാന്റെ ദേശീയ വിനോദം ഏത്?
ജൂഡോ
6. എണ്ണത്തിൽ ഏറ്റവും വലിയ കരസേന ഏത് രാജ്യത്തിന്റേതാണ് ?
ചൈന
7. സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് സംബോധന ചെയ്തതാര്?
ഗാന്ധിജി
8. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത്?
കണിക്കൊന്ന
9. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ആര്?
വി.പി. മേനോൻ
10. ഭൂമിയിൽ ജീവനടിസ്ഥാനമായ മൂലകം ഏത്?
കാർബൺ
11. ബുദ്ധമതക്കാരുടെ ഗ്രന്ഥം ഏത്?
ത്രിപീടിക
12. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?
വേഴാമ്പൽ
13. തിരുവിതാംകൂർ രാജാവുമായി ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി ആദ്യ ഉടമ്പടി ഒപ്പുവച്ചതെന്ന്?
1723ൽ
14. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ആര്?
ഹിപ്പോക്രാറ്റസ്
15. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചതെന്ന്?
1664 എ.ഡി
16. പാണ്ഡ്യന്മാരുടെ തലസ്ഥാനം ഏതായിരുന്നു?
മധുര
17. ബാക്ടീരിയോളജിയുടെ പിതാവായി അറിയപ്പെടുന്നതാര് ?
റോബർട്ട് ഹുക്ക്
18. ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്?
ഡോ. പല്പു
19. കാർബണിന്റെ ഏറ്റവും ശുദ്ധരൂപം ഏത്?
വജ്രം
20. കുലശേഖരന്മാരുടെ തലസ്ഥാനം ഏത്?
മഹോദയപുരം
21. തിരുവിതാംകൂറിലും തിരു-കൊച്ചിയിലും കേരളത്തിലും മുഖ്യമന്ത്രി പദം വഹിച്ച ഏക നേതാവാര്?
പട്ടം താണുപിള്ള