thomas-chandy

കൊച്ചി: ഭൂമി കയ്യേറ്റ കേസിൽ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ നാല് ഹർജികൾ പിൻവലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുള്ളവർക്ക് 25,000 രൂപ വീതം പിഴയടക്കണമെന്നും ഹൈക്കോടതി കോടതി വിധിച്ചു.

ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനാണ് പിഴയെന്നും കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസിൽ വിധി പറയാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. ഹർജിക്കാരുടെ നടപടി നല്ല കീഴ്‌വഴക്കമല്ലെന്നും കോടതി വിമർശിച്ചു. പത്ത് ദിവസത്തിനുള്ളിൽ ജില്ലാ ലീഗൽ സൊസൈറ്റിയിൽ പിഴയടക്കണമെന്നാണ് കോടതി നിർദേശം.