watsup

പുത്തൻ ഇന്ത്യയെ വാർത്തെടുക്കാനുള്ള ഒരു ഐഡിയയുമായി നിങ്ങൾ വരൂ? നിങ്ങൾക്കായി വാട്സാപ്പിന്റെ 35ലക്ഷം കാത്തിരിപ്പുണ്ട്. എന്താ വിശ്വാസം വന്നില്ലേ?​ എന്നാൽ വിശ്വസിച്ചേ പറ്റൂ. കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയും വാട്സാപ്പും ചേർന്നു നടത്തുന്ന ഗ്രാൻഡ് ചാലഞ്ചിലേക്കാണ് നിങ്ങളുടെ ഐഡിയ ക്ഷണിക്കുന്നത്. മികച്ച ഐഡിയ അവതരിപ്പിക്കുന്ന അഞ്ച് ടീമുകൾക്കായി കാത്തിരിക്കുന്നത് 1.7 കോടി രൂപയുടെ സമ്മാനങ്ങളാണ്.

വ്യക്തികളെന്ന നിലയ്‌ക്കോ സ്റ്റാർട്ടപ് എന്ന നിലയ്‌ക്കോ പങ്കെടുക്കാം. ആരോഗ്യം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ തുടങ്ങിയമേഖലകളിലെ പ്രശ്നങ്ങൾക്ക് പുതുതലമുറ സാങ്കേതികവിദ്യകളുപയോഗിച്ച് പരിഹാരം കണ്ടെത്തണം. ആദ്യഘട്ടത്തിൽ 30 എൻട്രികൾ തിരഞ്ഞെടുക്കും. ഇതിൽ നിന്ന് 10 എൻട്രികളെ ലൈവ് പിച്ച് ഇവന്റിലേക്കു ക്ഷണിക്കും. വിഷയത്തെ കുറിച്ച് വിശദമായ അവതരണം നടത്തണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ചെണ്ണത്തിന് 35 ലക്ഷം രൂപ വീതം ഗ്രാന്റ് നൽകും. മാർച്ച് 10 വരെയാണ് എൻട്രികൾ അയക്കാനുള്ള അവസാന തീയതി. മേയ് 24ന് ഫലം പ്രഖ്യാപിക്കും. ഐഡിയകൾ അയയ്ക്കേണ്ട വിലാസം: ഇമെയിൽ: whatsapp-challenge@investindia.org.in