news

1. കേന്ദ്ര സര്‍ക്കാരിന എതിരെ കൊല്‍ക്കത്തയില്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ധര്‍ണ ജനാധിപത്യ വിജയമെന്ന് മമത ബാനര്‍ജി. കോടതിയില്‍ നിന്ന് ലഭിച്ചത് അനുകൂല ഉത്തരവെന്നും പ്രതികരണം, ധര്‍ണ അവസാനിപ്പിക്കാനുള്ള തീരുമാനം, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ

2. ശാരദാ ചിട്ടി തട്ടിപ്പു കേസ് അന്വേഷണത്തില്‍ സി.ബി.ഐയുമായി സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനായി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഷില്ലോങ്ങിലെ സി.ബി.ഐയ്ക്ക് മുന്‍പാകെ ഹാജരാവണം എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് അടുത്ത വാദത്തിനായി 20ലേക്ക് മാറ്റി. കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍, ഡി.ജി.പി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

3. കോടതി അലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഫെബ്രുവരി 19ന് ഹാജരാകണം എന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത വാദത്തിന് മുന്‍പ് നോട്ടീസിന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കണം. വിശദീകരണം അടിസ്ഥാനമാക്കി ആവും നടപടി സ്വീകരിക്കുക എന്നും സുപ്രീംകോടതി. രാജീവ് കുമാറിന് എതിരെ അച്ചടക്ക നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് രാഷ്ട്രീയക്കാര്‍ക്കൊപ്പം രാജീവ് കുമാര്‍ ധര്‍ണ്ണയിരുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി

3. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരന് എതിരെ കേസ് . അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടപടി, സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയില്‍. മാര്‍ച്ച് 29-ന് ഹാജരാകവണം എന്നു കാണിച്ച് മന്ത്രിക്ക് കോടതി സമ്മന്‍സ് അയച്ചു.

4. 2016-ല്‍ തോട്ടപ്പള്ളി ലക്ഷമിതോട്ട് റോഡ് നിര്‍മാണ ഉദ്ഘാടന ചടങ്ങിനിടെ പൊതുജന മധ്യത്തില്‍ മന്ത്രി തന്നെ അപമാനിച്ചു എന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് സി.പി.എം മുന്‍പ്രാദേശിക നേതാവായിരുന്ന ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവര്‍ കോടതിയെ സമീപീച്ചത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന്

5. ഭൂമി കയ്യേറ്റ കേസില്‍ ഹര്‍ജി പിന്‍വലിച്ച തോമസ് ചാണ്ടിക്ക് തിരിച്ചടി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് തോമസ്ചാണ്ടി അടക്കം ഉള്ളവര്‍ക്ക് 25,000 രൂപ കോടതി പിഴ ഈടാക്കി. ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിഴ പത്ത് ദിവസത്തിനകം അടയ്ക്കണം എന്നും നിര്‍ദ്ദേശം

6. തിങ്കളാഴ്ച കേസില്‍ വിധി പറയാനിരിക്കെ ആയിരുന്നു തോമസ് ചാണ്ടിയുടെ നീക്കം. ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ്വഴക്കം അല്ലെന്നും കോടതിയുടെ വിമര്‍ശനം. ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നല്‍കിയ നാല് ഹര്‍ജികളാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്

7. പ്രായപൂര്‍ത്തി ആവാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ഒളിവില്‍ ആയിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജ് കീഴടങ്ങി. വയനാട് ഡി.സി.സി അംഗവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജോര്‍ജ് കീഴടങ്ങിയത്, മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിക്ക് മുന്‍പാകെ

8. ഒന്നരവര്‍ഷമായി ജോര്‍ജ് തന്നെ ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം പുറംലോകം അറിഞ്ഞത്, ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെ. പോക്‌സോ വകുപ്പ് പ്രകാരം ജോര്‍ജിന് എതിരെ ബത്തേരി പൊലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോവുക ആയിരുന്നു. മാനഭംഗം, പട്ടിക വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമം, സ്ത്രീകള്‍ക്ക് എതിരായ അതിക്രമം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം ആണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്

9. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്ക് ഒപ്പം നിന്നതിന് തങ്ങളെ വിമര്‍ശിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവകാശം ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശം ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍.എസ്.എസ് ഇടപെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിനോട് സൗഹൃദ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും ആരുമായും നിഴല്‍ യുദ്ധത്തിന് ഇല്ല എന്നും സുകുമാരന്‍ നായര്‍

10. ഈശ്വര വിശ്വാസവും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളും നിലനില്‍ക്കണം എന്ന വ്യക്തമായ നിലപാട് എന്‍.എസ്.എസിന് ഉണ്ട്. അതിനാല്‍ ആണ് ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ വന്ന കേസില്‍ ആദ്യമേ കക്ഷി ചേര്‍ന്നത്. അതുകൊണ്ടു തന്നെ യുവതീ പ്രവേശനം സംബന്ധിച്ച വിധി വന്നപ്പോള്‍ എന്‍.എസ്.എസ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു. ശബരിമലയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്, കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം മനസിലാക്കാതെയും എന്നും എന്‍.എസ്.എസ്

11. സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഒരു ശതമാനം പ്രളയ സെസ് പ്രാബല്യത്തില്‍ ആക്കുന്നത് സര്‍ക്കാര്‍ നീട്ടിവയ്ക്കും. വരുന്ന ജൂലായ് മാസം മുതല്‍ ആണ് സെസ് പ്രാബല്യത്തില്‍ വരിക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനം എങ്കിലും ഒരു ശതമാനം സെസ് കൂടി ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ സമയം ആവശ്യം ആണ് എന്നാണ് ഔദ്യോഗിക വിശദീകരണം