1

ന്യൂഡൽഹി: ചൈനീസ് സ്‌മാർട്ട് ഫോൺ ബ്രാന്റായ ഷവോമി റെഡ്മി ഫെബ്രുവരി 6 മുതൽ 8 വരെയുള്ള രണ്ടുദിവസങ്ങളിൽ ഫോണുകൾക്ക് ഒാഫർ നൽകുന്നു. ഷവോമി റെഡ്മി 6 ഫോണുകളുടെ വിലയാണ് താൽക്കാലികമായി കമ്പനി വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. ഇതോടെ 500 മുതൽ 2000 രൂപ വരെയുള്ള ഡിസ്കൗണ്ട് ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

റെഡ്മി 6എ,​ റെഡ്മി 6,​റെഡ്മി 6 പ്രൊ തുടങ്ങിയ ഫോണുകൾക്കാണ് വിലക്കുറവ് ഉണ്ടാകുക. ഷവോമിയുടെ ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നീ ഓൺലൈൻ സൈറ്റുകളിൽ വിലക്കുറവിൽ മൊബെെൽ ലഭിക്കും. റെഡ്മി 6 പ്രോ 4 ജിബി പതിപ്പിന് ഈ കാലയളവിൽ വില 10,999 രൂപയായിരിക്കും. ഈ ഫോണിന്റെ 3 ജിബി പതിപ്പിന്റെ പുതുക്കിയ വില 8,​900 രൂപയും റെഡ്മി 6 എയുടെ 2 ജിബി പതിപ്പിന് 6,​499 രൂപയായി കുറയുന്നു.

റെഡ്മി 6ന്റെ 4 ജിബി പതിപ്പിന് പുതിയ വില 8,499 രൂപയായും കുറയുന്നു. മാത്രമല്ല ബാങ്കിംഗ് ഓഫറുകളും, ഇ.എം.ഐ ഓഫറുകളും ഈ വിലക്കുറവിന് പിന്നാലെ ലഭിക്കും.