കൊച്ചി: അപ്പോളോ ടയേഴ്‌സ് നടപ്പു വർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 16 ശതമാനം വർദ്ധനയോടെ 4,​655 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ 4,​016 കോടി രൂപയായിരുന്നു വരുമാനം. ലാഭം 245 കോടി രൂപയിൽ നിന്ന് 198 കോടി രൂപയായി താഴ്‌ന്നു. നടപ്പുവർഷത്തെ ഏപ്രിൽ-ഡിസംബർ കാലയളവിൽ ലാഭം 26 ശതമാനം ഉയർന്ന് 596 കോടി രൂപയായിട്ടുണ്ട്. മൊത്തം വില്‌പന 22.5 ശതമാനം വർദ്ധിച്ച് 13,​097 കോടി രൂപയിലെത്തി. എല്ലാ ശ്രേണികളിലും വില്‌പന മെച്ചപ്പെട്ടെങ്കിലും ഉത്‌പാദനച്ചെലവിലുണ്ടായ വർദ്ധനയാണ് ലാഭത്തെ സ്വാധീനിച്ചതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഓംകാർ എസ്. കൻവാർ പറഞ്ഞു.