ബാഴ്സലോണ : സ്പാനിഷ് കോപ്പ ഡെൽറേയ്യുടെ (കിംഗ്സ് കപ്പ്) സെമിഫൈനലിൽ കരുത്തന്മാരായ ബാഴ്സലോണയുടെയും റയൽ മാഡ്രിസിന്റെയും എൽക്ളാസിക്കോ പോരാട്ടത്തിന്റെ ആദ്യപാദം ഇന്ന് നടക്കും. ബാഴ്സലോണയുടെ തട്ടകമായ കാംപ്നൗവിലാണ് ഇന്നത്തെ മത്സരം. മാർച്ച് മൂന്നിനാണ് രണ്ടാംപാദ സെമിഫൈനൽ.
കഴിഞ്ഞ ഒക്ടോബറിലാണ് റയലും ബാഴ്സയും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 5-1നാണ് ബാഴ്സലോണ ജയിച്ചത്.
ഇത്തവണ സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണ നിരയിൽ കളിക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരായ മത്സരത്തിനിടെ നേരിയ പരിക്കേറ്റ മെസി പരിശീലനത്തിനിറങ്ങിയിരുന്നില്ല.