ബംഗളൂരു : ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്.സിയെ നേരിടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി ഏഴര മുതലാണ് മത്സരം. ബ്ളാസ്റ്റേഴ്സിന്റെ സീസണിലെ 15-ാമത്തെ മത്സരമാണിത്. ഇതുവരെ ഒറ്റക്കളി മാത്രം ജയിച്ച മഞ്ഞപ്പട 10 ടീമുകളിൽ ഒൻപതാം സ്ഥാനത്താണ്. ബംഗളൂരു എഫ്.സി. 13 മത്സരങ്ങളിൽ ഒൻപതും ജയിച്ച് ഒന്നാം സ്ഥാനത്തും.
ഗോകുലം ഇന്ന്
കാശ്മീരിനോട്
ശ്രീനഗർ :ഐ-ലീഗ് ഫുട്ബാളിൽ ഗോകുലം എഫ്.സി ഇന്ന് റയൽ കാശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മുയൽ റയലിന്റെ തട്ടകമായ പോളോഗ്രൗണ്ടിലാണ് മത്സരം. ഗോകുലത്തിന്റെ 15-ാമത് മത്സരമാണിത്. രണ്ട് ജയം മാത്രം നേടിയ ഗോകുലം 11 ടീമടങ്ങുന്ന ലീഗിൽ 10-ാം സ്ഥാനത്താണ്. 15 കളികളിൽ എട്ടെണ്ണം ജയിച്ച റയൽ കാശ്മീർ മൂന്നാം സ്ഥാനത്താണ്.