അബുദാബി: മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നത് തന്നെ ശാസ്ത്രലോകത്തിന് വലിയ കാര്യമാണ്. അവിടെ ഒരു നഗരം പണിതാലോ? അങ്ങിനെയുള്ള ഒരു പദ്ധതിയാണ് യു.എ.ഇയിൽ ഒരുങ്ങുന്നത്. അമേരിക്കയുടെ നാസയും ഇന്ത്യയുടെ എെ.എസ്.ആർ.ഒയും മനുഷ്യനെ ചൊവ്വയിൽ എത്തിക്കാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതേസമയം ചൊവ്വയിൽ മനുഷ്യനെ എത്തിച്ച് ഒരു ചെറുനഗരം ഒരുക്കാനുള്ള പദ്ധതിയിലാണ് യു.എ.ഇ. 2021ൽ അൽ അമൽ എന്ന ചൊവ്വ ദൗത്യത്തോടെ പദ്ധതിയുടെ സുപ്രധാന ഘട്ടം കടക്കുമെന്നാണ് വിലയിരുത്തുന്നത്.
ചൊവ്വയിൽ മനുഷ്യനെ എത്തിക്കുന്നതിനോടൊപ്പം അവിടെ മനുഷ്യന് വസിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. കുടിവെള്ളം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ അവിടെത്തന്നെ ഒരുക്കാനുള്ള സമഗ്ര പദ്ധതിയാലാണ് യു.എ.ഇയിലെ ശാസ്ത്രജ്ഞർ. എഴുപതിലേറെ ശാസ്ത്രജ്ഞൻമാരും എഞ്ചീനീയർമാരും കൂടിയാണ് അൽ അമൽ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളത്. അടുത്ത വർഷം 150 ശാസ്ത്രജ്ഞൻമാരായി ഉയർത്തും.1,26,000 കിലോമീറ്റർ വേഗത്തിൽ അറുപത് കോടി ദൂരം 200 ദിവസം കൊണ്ട് പിന്നിടാനാണ് ലക്ഷ്യം വയ്ക്കുന്നത്.