സംസ്ഥാന സർക്കാരിന്റെ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മേഖലാ തൊഴിൽമേള ഫെബ്രുവരി ഒമ്പതിന്. പാലക്കാട് മേഴ്സി കോളേജാണ് വേദി. പ്രമുഖ തൊഴി ൽദാ താക്ക ൾ മേളയി ൽ പങ്കെടുക്കും . 2500 ഒഴിവുണ്ട് . പത്താം ക്ലാസ്സിനും അതിന് താഴെയും യോഗ്യതയുള്ളവ ർ മുത ൽ ബിരുദാനന്തരബിരുദമുള്ളവർക്കും പ്രൊഫഷണ ൽ യോഗ്യതയുള്ളവ ർ ക്കും അപേക്ഷിക്കാവുന്ന അവസരങ്ങളുണ്ട് . തൊഴി ൽ പരിചയം നി ർ ബന്ധമല്ല . പ്രായം 18- 40. രജിസ്ട്രേഷ ൻ തുടങ്ങി . എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളി ൽ സഹായകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട് . ഫോ ൺ : 0491 250524, 9496960320, 9746995935. www.jobfest.kerala.gov.in.
യൂണിയൻ ബാങ്കിൽ ആംഡ് ഗാർഡ്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സബോർഡിനേറ്റ് കേഡറിൽ ആംഡ് ഗാർഡ് തസ്തികയിലേക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി നൂറൊഴിവുണ്ട്. കേരളത്തിൽ എറണാകുളം 03, ഇടുക്കി 03,കോഴിക്കോട് 01, തിരുവനന്തപുരം 01 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയം അല്ലെങ്കിൽ തത്തുല്യം. ഉയർന്നയോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. പ്രായം 18-25. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. നൂറുരൂപ അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം.www.unionbankofindia.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ എൻവയൺമെന്റൽ ഹെൽത്ത്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ഇൻ എൻവിറോൺമെന്റൽ ഹെൽത്ത് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സൈന്റിസ്റ്റ്, സെക്ഷൻ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, സ്റ്രാഫ് കാർ ഡ്രൈവർ, ടെക്നീഷ്യൻ, ലാബ് അറ്റന്റർ എന്നിങ്ങനെയാണ് ഒഴിവ്. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nireh.org . വിലാസം: Director,ICMR – NIREH,Kamla Nehru Hospital Building,Gandhi Medical College Campus,Bhopal – 462 001.
ഗ്രീൻ ഗ്യാസ് ലിമിറ്റഡിൽ
ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സംയുക്ത സംരംഭമായ ഗ്രീൻ ഗ്യാസ് ലിമിറ്റഡിൽ ഓഫീസർ (മാർക്കറ്റിങ്) 01, ചീഫ് മാനേജർ(ഫിനാൻസ്) 01, ഓഫീസർ (ഫയർ ആൻഡ് സേഫ്റ്റി) 01, ചീഫ് മാനേജർ (ഇൻഫർമേഷൻ ആൻഡ് ടെക്നോളജി) 01, ഓഫീസർ (പ്രോജക്ട്സ്, ഓപറേഷൻ ആൻഡ് മെയിന്റനൻസ്) 01 എന്നിങ്ങനെ ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം www.gglonline.net
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് 52 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഉത്തർ പ്രദേശിലാണ് നിയമനം. അക്കൗണ്ട്സ് അസിസ്റ്റന്റ്, മാർക്കറ്റിംഗ് തസ്തികകളിലാണ് ഒവിവ്. ഫെബ്രുവരി 28 വരെ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.nationalfertilizers.com
നാഷണൽ വാട്ടർ
ഡെവലപ്മെന്റ് ഏജൻസി
നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ 73 തസ്തികകളിൽ ഒഴിവ്. ജൂനിയർ എൻജിനീയർ, ജൂനിയർഅക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവ്. ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.nwda.gov.in
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് 76 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.മൈനിംഗ് സർദ്ദാർ, ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി, ഡെപ്യൂട്ടി സർവേയർ, ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി എന്നിങ്ങനെയാണ് ഒഴിവുകൾ. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.secl.gov.in
എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിൽ
എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ( ഇത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാർമസിസ്റ്റ് ഗ്രേഡ് ബി(ആയുർവേദ) 02, ഡെപ്യൂട്ടി ചീഫ് എൻജിനിയർ(മെക്കാനിക്കൽ) 06, ഇലക്ട്രിക്കൽ 03, സിആൻഡ്ഐ 02, ഡെപ്യൂട്ടി ചീഫ് എൻജിനിയർ(എൻവയോൺമെന്റൽ എൻജിനിയറിങ്) 04, എക്സിക്യൂട്ടീവ് എൻജിനിയർ(എൻവയോൺമെന്റൽ എൻജിനിയറിങ്) 08 എന്നിങ്ങനെ ഒഴിവുണ്ട്. https://www.nlcindia.com വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 25 വൈകിട്ട് അഞ്ച്.
എം.എം.ടി.സി ലിമിറ്റഡിൽ 26 ഒഴിവ്
എംഎംടിസി ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്) 10, ഡെപ്യൂട്ടി മാനേജർ (എഫ്ആൻഡ്എ) 10, ഡെപ്യൂട്ടി മാനേജർ (ലോ) 03, ഡെപ്യൂട്ടി മാനേജർ (രാജഭാഷ) 03 എന്നിങ്ങനെ 26 ഒഴിവുണ്ട്.www.mmtclimited.com വഴി ഓൺലൈനായി അപേക്ഷിക്കണം.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിൽ
സംസ്ഥാന വിനോദസഞ്ചാര വകുപ്പിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് ഒരു വർഷത്തേക്ക് അപേക്ഷിക്കാം. ടൂറിസത്തിൽ ബിരുദം നേടിയവർക്കും ബിരുദ തലത്തിൽടൂറിസം ഒരു വിഷയമായി പഠിച്ചവർ, അംഗീകൃത ട്രാവൽ, ടൂർ ഓപറേറ്റർ, എയർലൈൻ കമ്പനിയിൽ ആറ്മാസത്തിൽ കുറയാതെ പ്രവൃത്തി പരിചയം/ അയാട്ട യോഗ്യത നേടിയ മറ്റു ബിരുദധാരികൾക്കും അപേക്ഷിക്കാം.ഡയറക്ടർ, ടൂറിസം വകുപ്പ്, പാർക്ക് വ്യൂ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ നേരിട്ടും www.keralatourism.org എന്ന website ലൂടെ ഓൺലൈനായും ഫെബ്രുവരി 15വരെ അപേക്ഷിക്കാം.