ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡിഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ആകെ 115 ഒഴിവുണ്ട്. അനസ്തീഷ്യോളജി, അനാട്ടമി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബസ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോ, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പത്തോളജി /ലാബ് മെഡിസിൻ, ഫാർമകോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി വിഭാഗങ്ങളിലാണ് ഒഴിവ്.https:// www.aiimsrishikesh.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31.
ഡൽഹി സബോർഡിനേറ്റ് സർവീസിൽ 264 ഒഴിവ്
ഡൽഹി സർക്കാരിലെയും കേന്ദ്രസർവീസിലെയും വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് ഡൽഹി സബ് ഓർഡിനറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷക്ഷണിച്ചു. അസി.എൻജിനിയർ (ഇലക്ട്രിക്കൽഎംസിഡി) 07, അസി. എൻജിനിയർ (സിവിൽഎംസിഡി) 13, ജൂനിയർ എൻജിനിയർ (സിവിൽഎംസിഡി) 103, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ എംസിഡി) 20, ജൂനിയർ എൻജിനിയർ (സിവിൽഎൻസിഎംസി) 33, ജൂനിയർ എൻജിനിയർ (സിവിൽഡിയുഎസ്ഐബി) 61, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽഡിയുഎസ്ഐബി) 27 എന്നിങ്ങനെ ആകെ 264 ഒഴിവുണ്ട്. എൻജിനിയറിങ് ബിരുദമുള്ളവർക്കും ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ് തസ്തികകൾ. പരീക്ഷാഫീസ് നൂറുരൂപ ഓൺലൈനായി അടയ്ക്കണം. സ്ത്രീകൾ, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, എസ്സി/എസ്ടി ക്കാർക്ക് ഫീസില്ല. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ഹിന്ദി യാണ് പരീക്ഷാമാധ്യമം. http://dsssbonline.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി മാർച്ച് ഒന്ന്.
കൊച്ചിൻ ഷിപ്്യാർഡ് ലിമിറ്റഡിൽ
കൊച്ചിൻ ഷിപ്്യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ വർക്മേൻ തസ്തികയിൽ നിയമനം നടത്തും. ഫാബ്രിക്കേഷൻ അസി. (വെൽഡർ 47 /ഷീറ്റ്മെറ്റൽ വർക്കർ 06 ) 53, ഔട്ട് ഫിറ്റ് അസി. (ഫിറ്റർ 23 /പ്ലംബർ 25 / മെക്കാനിക് ഡീസൽ 06 / മെക്കാനിക് മോട്ടോർ വെഹിക്കിൾ 03 /മെഷീനിസ്റ്റ്02/ഷിപ്റൈറ്റ് വുഡ് 02/ഇലക്ട്രീഷ്യൻ 19 /ഇലക്ട്രോണിക് മെക്കാനിക് 03/ പെയിന്റർ 03 / ഇൻസ്ട്രുമെന്റ് മെക്കാനിക് 02) 88, എയർകണ്ടീഷണർ ടെക്നീഷ്യൻ 04, സ്കഫോൾഡർ 25, ഫയർമാൻ 05, സേഫ്റ്റി അസി. 10, സെറാങ് 01, ഷിപ് ഡിസൈൻ അസി. (മെക്കാനിക്കൽ 02 /ഇലക്ട്രിക്കൽ 01/ഇലക്ട്രോണിക്സ് 01/ഇൻസ്ട്രുമെന്റേഷൻ 02) 06, ജൂനിയർ സേഫ്റ്റി ഇൻസ്പക്ടർ 03 എന്നിങ്ങനെ ആകെ 195 ഒഴിവുണ്ട്.www.cochinshipyard.comവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 13.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സ് ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
മാർച്ച് 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iiap.res.in.
ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി ഹൈക്കോടതിയിൽ സീനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെ (ഗ്രൂപ്പ് ബി തസ്തിക) 57 (ജനറൽ 23, ഒബിസി 19, എസ് സി 10, എസ്ടി 05) ഒഴിവുണ്ട്. യോഗ്യത ബിരുദം. അപേക്ഷാഫീസ് 300രൂപ. എസ്സി/എസ്ടി /ഭിന്നശേഷിക്കാർക്ക് 150 രൂപ. www.delhihighcourt.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 15 ന് തുടങ്ങും. അവസാന തിയതി മാർച്ച് 07.
പഞ്ചാബ് നാഷണൽ ബാങ്കിൽ 325 ഒഴിവുകൾ
പഞ്ചാബ് നാഷണൽ ബാങ്കിലെ വിവിധ തസ്തികകളിൽ അവസരം.സീനിയർ മാനേജർ (ക്രെഡിറ്റ്),മാനേജർ (ക്രെഡിറ്റ്),സീനിയർ മാനേജർ (ലോ),മാനേജർ (ലോ),മാനേജർ (എച്ച്.ആർ. ഡി.),ഓഫീസർ (ഐ.ടി.) എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. ആകെ 325 ഒഴിവുകളുണ്ട്.അപേക്ഷ: www.pnbindia.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി : ഫെബ്രുവരി 15
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ മാനേജ്മെന്റ് ട്രെയിനി 77 (ഇലക്ട്രിക്കൽ 20, മെക്കാനിക്കൽ 30, മെറ്റലർ ജി 26) ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എ ൻ ജിനിയറിങ് ബിരുദം. ഉയർന്ന പ്രായം 27. ഗേറ്റ് 2019 സ്കോറിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.vizagsteel.com വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 വൈകിട്ട് അഞ്ച്.