ഭാരത് സഞ്ചാർനിഗം ലിമിറ്റഡ് ജൂനിയർ ടെലികോം ഓഫീസർ (സിവിൽ, ഇലക്ട്രിക്കൽ) തസ്തികയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഗ്രാജ്വേറ്റ് എൻജിനിയർമാരെ തിരഞ്ഞെടുക്കും. 198 ഒഴിവുണ്ട്. എസ് സി/എസ്ടി /ഒബിസി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്. ഗേറ്റ് 2019 പരീക്ഷയെഴുതിയവരാകണം അപേക്ഷകർ. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഗേറ്റ് രജിസ്ട്രേഷൻ ഐഡി ആവശ്യമാണ്. പ്രായം 1830. നിയമാനുസൃത ഇളവ് ലഭിക്കും. ഗേറ്റ് 2019 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ് ഒബിസിക്ക് ആയിരം രൂപയും എസ് സി/എസ്ടി ക്ക് 500രൂപയും ഓൺലൈനായി അടയ്ക്കണം. www.bsnl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 12.
പി.എസ്.സി വിജ്ഞാപനം
പിഎസ്സി ഒൻപതു തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ സോഷ്യൽ വർക്കർ, മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, റിസപ്ഷനിസ്റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം. അഞ്ചു തസ്തികകളിലേക്ക് ജനറൽ റിക്രൂട്മെന്റാണ്. നാലു തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനമാണ്.ഉദ്യോഗാർത്ഥികൾ പിഎസ്സിയുടെ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രമാണ് അപേക്ഷിക്കേണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവാന തീയതി മാർച്ച് 6 രാത്രി 12 വരെ. തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയും പ്രായവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
നവോദയ വിദ്യാലയ സമിതി
കേന്ദ്രമാനവവിഭശേഷി മന്ത്രാലയത്തിന്റെ കീഴിലെ നവോദയ വിദ്യാലയ സമിതി പ്രിൻസിപ്പൽ, പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചർ, അസി. കമീഷണർ (അഡ്മിനിസ്ട്രേഷൻ), അസിസ്റ്റന്റ് ആൻഡ് കംപ്യൂട്ടർ ഓപറേറ്റർ (എച്ച്ക്യു/ റീജണൽ ഓഫീസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ 25, അസി. കമീഷണർ (അഡ്മിനിസ്ട്രേഷൻ ഗ്രൂപ്പ് എ) 03, അസിസ്റ്റന്റ്(ഗ്രൂപ്പ് സി) 02, കംപ്യൂട്ടർ ഓപറേറ്റർ(ഗ്രൂപ്പ് സി) 03, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(ഗ്രൂപ്പ് ബി) 218 (ബയോളജി 16, കെമിസ്ട്രി 25, കൊമേഴ്സ് 21, ഇക്കണോമിക്സ് 37, ജ്യോഗ്രഫി 25, ഹിന്ദി 11, ഹിസ്റ്ററി 21, മാത്സ് 17, ഫിസിക്സ് 34, ഐടി 11) എന്നിങ്ങനെയാണ് ഒഴിവ്.
https://www.navodaya.gov.in വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 14.
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ഗ്രൂപ്പ് സി തസ്തികയിൽ യുഡി ക്ലർക് 47, സ്റ്റെനോഗ്രാഫർ 13 ഒഴിവുണ്ട്. http://recruit.barc.gov.in വഴിഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.
ന്യൂക്ളിയർ പവർ കോർപ്പറേഷൻ
ന്യൂക്ളിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഗ്രേഡ് , സ്റ്റെനോഗ്രേഡ്, സ്റ്റൈപ്പെൻഡറി ട്രെയിനി, സൈന്റിഫിക് അസിസ്റ്റന്റ്, സബ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. പ്രായപരിധി: 21- 40. ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.npcil.co.in.
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ്
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ യംഗ് പ്രൊഫഷണൽസ്, മീഡിയ കോ - ഒാഡിനേറ്റർ, ഐടി കൺസൾട്ടന്റ് എന്നീ തസ്തികകളിൽ ഒഴിവ്. ഫെബ്രുവരി 8 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.becil.com. വിലാസം: To Assistant General Manager (HR),BECIL’s Corporate Office,BECIL Bhawan, C-56/A-17,Sector-62, Noida-201307 (U.P).
സി.സി.ആർ.എ.എസ്
സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ ആയുർവേദിക് സയൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , അപ്പർ ഡിവിഷൻ ക്ളർക്ക് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ccras.nic.in .വിലാസം: To Director General,Central Council For Research In Ayurvedic Sciences (CCRAS), 61-65,Institutional Area, Opp. ‘D’ Block, Janakpuri, New Delhi – 110058.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ജൂനിയർ റിസേർച്ച് ഫെലോ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.nits.ac.in വിലാസം: Dr. Subrata Bera, Department of Mathematics, National Institute of Technology Silchar, Silchar-788010, India.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഇലക്ട്രോണിക്സ് എൻജിനീയേഴ്സിന്റെ ഒഴിവ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.bel-india.in.വിലാസം: Bharat Electronics Limited, Site – IV, Sahibabad Industrial Area, Opp. Vaishali Metro Station Ghaziabad – 201010 (UP) 20.02.2019