മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സമ്മാനപദ്ധതികളിൽ വിജയം. വിട്ടുവീഴ്ചാമനോഭാവം. സന്തുഷ്ടിയും സമാധാനവും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
തൃപ്തികരമായി പ്രവർത്തിക്കും. പദ്ധതികൾ പൂർത്തിയാക്കും. ആർഭങ്ങൾക്ക് നിയന്ത്രണം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചിരകാലാഭിലാഷം സാധിക്കും. ധനകാര്യസ്ഥാപനത്തിന്റെ സഹായം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യും. ഭൂമി വില്പനയ്ക്ക് തയ്യാറാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നിരീക്ഷണങ്ങളിൽ വിജയം. ആധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കും. ആഗ്രഹങ്ങൾ സഫലമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആരോഗ്യം തൃപ്തികരമാകും. സാമ്പത്തിക നേട്ടം. പ്രവർത്തന മേഖലയിൽ വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രത്യുപകാരം ചെയ്യാൻ അവസരം. കൂട്ടുകെട്ടുകൾക്ക് നിയന്ത്രണം. അവസരവാദം ഒഴിവാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഒൗദ്യോഗികമായ ചുമതലകൾ. യാത്രാക്ളേശം അനുഭവപ്പെടും. കാര്യസാധ്യത ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിതരണ സമ്പ്രദായം വിപുലീകരിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ഗൃഹോപകരണങ്ങൾ മാറ്റും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അർപ്പണമനോഭാവമുണ്ടാകും. കൂടുതൽ ജോലികൾ ഏറ്റെടുക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ലക്ഷ്യപ്രാപ്തി നേടും. കർമ്മമേഖലയിൽ പുരോഗതി. ആത്മവിശ്വാസം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സ്വസ്ഥതയും സമാധാനവും. സൗഹൃദ സംഭാഷണം. തർക്കങ്ങൾ പരിഹരിക്കും.