accident

ആലപ്പുഴ: കലവൂരിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്വകാര്യ ബസ് ജീവനക്കാരായ മണ്ണഞ്ചേരി സ്വദേശി വിപിൻ (20), രാജീവ് (25) ആലപ്പുഴ സ്വദേശി അഹമ്മദ് ബാദുഷ എന്നിവരാണ് മരിച്ചത്. രണ്ട് ബൈക്കുകളിലായാണ് മൂന്ന് പേർ സഞ്ചരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.