1. ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികളില്‍ എന്‍.എസ്.എസ് വാദം പൂര്‍ത്തിയായി. യുവതീ പ്രവേശന വിധി തെറ്റ് എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പരാശരന്‍. 1995-ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ആയിരുന്നു എന്‍.എസ്.എസ് വാദം. ആരാധനാലയം പൊതുസ്ഥലം അല്ല
2. പൊതു ഇടങ്ങളിലെ തുല്യത അവകാശം ഇവിടെ ബാധകം അല്ല. വിധിയുടെ പ്രത്യാഘാതം മറ്റ് മതങ്ങളിലും ഉണ്ടാവും. മതസ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും തുറന്നു കൊടുക്കാന്‍ ആവില്ല. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതിയ്ക്ക് ഇടപെടാന്‍ ആവൂ എന്നും അഡ്വക്കേറ്റ് പരാശരന്‍. ശബരിമല കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കു വേണ്ടി വി. ഗിരിയുടെ വാദവും പൂര്‍ത്തിയായി
3. പ്രതിഷ്ഠയുടെ ആഗ്രഹങ്ങള്‍ മുന്നോട്ട് വച്ചായിരുന്നു വാദം. പ്രതിഷ്ഠയ്ക്ക് നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ഉണ്ട്. ഭരണഘടന പ്രകാരം ധാര്‍മ്മികതയ്ക്ക് കൃത്യമായ നിര്‍വചനം ഇല്ല. വിഗ്രഹത്തില്‍ തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ടെന്നും വാദം. അതേസമയം, തൊട്ടുകൂടായ്മ മാത്രം നോക്കിയല്ല തന്റെ വിധി എന്ന് ജസ്റ്റിസ് നരിമാന്‍. അനുച്ഛേദം 15 (2) പ്രകാരമാണ് തന്റെ വിധി എന്നും ജസ്റ്റിസ് നരിമാന്‍
4. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി എന്തു തന്നെ ആയാലും അത് നടപ്പാക്കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയത് ആണ് എന്നും മന്ത്രി. ശബരിമല ഹര്‍ജികളില്‍ അനുകൂല വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാര വര്‍മ്മ
5. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍ക്കൊണ്ടതായി കരുതുന്നു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തും എന്നാണ് പ്രതീക്ഷ. 51 യുവതികള്‍ മല കയറി എന്ന സര്‍ക്കാര്‍ വാദം തെറ്റ്. എല്ലാം കള്ളം ആണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും ശശികുമാര വര്‍മ്മ
6. ലോക്സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി. കുമ്മനം വന്നാല്‍ ജയം ഉറപ്പെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്ത് എത്തും
7. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചാണ് ബി.ജെ.പിയുടെ ഒരുക്കങ്ങള്‍. വിജയ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പരിഗണനയില്‍. തലസ്ഥാനത്തേക്ക് കുമ്മനത്തെ തന്നെ മടക്കി കൊണ്ടും വരണം എന്ന നിലപാടില്‍ ഉറച്ചാണ് ജില്ലാ നേതാക്കള്‍
8. ശബരിമല വിവാദം ശക്തമായി നിലനില്‍ക്കുന്നത് പാര്‍ട്ടിക്ക് അനുകൂല സാഹചര്യമെന്ന് വിലയിരുത്തല്‍. കുമ്മനത്തിനായി ജില്ലാ നേതൃത്വങ്ങള്‍ നിരത്തുന്നത് പാര്‍ട്ടിക്ക് അതീതമായ കുമ്മനത്തിന് ഉള്ള ബന്ധങ്ങളും നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ രണ്ടാമത് എത്തിയതും. മിസോറാം ഗവര്‍ണറായ കുമ്മനത്തിന്റെ തിരിച്ചുവരവില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആര്‍.എസ്.എസും
10. ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരം 100 ദിവസം പിന്നിടുന്നു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നൂറാം ദിവസം ആചരിക്കുന്ന വെള്ളിയാഴ്ച കൂട്ട ഉപവാസം അനുഷ്ടിക്കും. തുടര്‍ സമരത്തിന് വെള്ളിയാഴ്ച തീരുമാനം എടുക്കും. പാരിസ്ഥിതിക ദുര്‍ബല മേഖലയായ ആലപ്പാട്ട് തീരദേശത്തെ കരിമണല്‍ ഖനനം നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി സമരം ആരംഭിച്ചത് 2018 നവംബര്‍ 1ന്
11. 14 ജില്ലകളില്‍ നിന്നും സമരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ഖനനത്തിന് എതിരെ പ്രതീകാത്മകമായി ആലപ്പാടിന്റെ തീരത്ത് ഓരോപിടി മണല്‍ നിക്ഷേപിക്കും. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് കൂടുതല്‍ പേര്‍ ആലപ്പാട്ട് എത്തും. സാമൂഹ്യ പ്രവര്‍ത്തക ദയാഭായ് അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു
12. ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടണില്‍ അനിശ്ചിതത്വം നിലനില്‍ക്കെ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച നാളെ. ബ്രെക്സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ബ്രെക്സിറ്റിലെ ആദ്യത്തെ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളിയത് മേ സര്‍ക്കാരിനു കനത്ത തിരിച്ചടി ആയിരുന്നു. ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ആദ്യകരാറിലെ വ്യവസ്ഥ ബ്രെക്സിറ്റിന്റെ ഭാഗമാണെന്നും ഇതു സംബന്ധിച്ചു പുനരാലോചന സാധ്യമല്ലെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നത്