-actress-found-dead

ഹൈദരാബാദ്: തെലുങ്ക് സിനിമ-സീരിയൽ താരം നാഗ ഝാൻസിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാ ടിവിയിലെ ‘പവിത്ര ബന്ധനി’ലെ അഭിനയത്തിലൂടെയാണ് ഝാൻസി പ്രശസ്തയായത്.

കഴിഞ്ഞ ദിവസം സഹോദരൻ നടിയുടെ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇയാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴേക്കും സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു ഝാൻസിയുടെ താമസം. മരിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് ഇവർ ഫോണിലൂടെ ഒരാളുമായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ആറുമാസമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണ്. ഇവരുടെ ബന്ധം പുറത്തറിഞ്ഞതോടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇവർ വിഷാദത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

നാഗ ഝാൻസിയുടെ ഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺകോളുകളും ചാറ്റിംഗ് വിവരങ്ങളും അന്വേഷിച്ച് വരികയാണ് പൊലീസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ ആത്മഹത്യയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.