സിൽക്ക് സ്മിത കത്തി നിൽക്കുന്ന കാലത്താണ് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ഷക്കീല എന്ന താരം ഉദയം ചെയ്തത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. എന്നാൽ, അതെല്ലാം വെറുതെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷക്കീല. സിൽക്കിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഡേർട്ടി പിക്ച്ചറിൽ കാണിച്ചിരിക്കുന്നതു പോലെ ഞാനും സിൽക്കും തമ്മിൽ പ്രശ്നമില്ല. ചിത്രത്തിൽ എന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയല്ല. 1995 ൽ പുറത്തിറങ്ങിയ എന്റെ ഹിറ്റ് ചിത്രമായ പ്ലേ ഗേൾ സിൽക്കിനോടൊപ്പമായിരുന്നു. ഇവരുടെ സഹോദരിയായിട്ടാണ് ചിത്രത്തിൽ എത്തിയത്.
സിൽക്കിന്റെ സ്ഥാനം ഞാൻ കൈയ്യടക്കിയിട്ടില്ല. ഡേർട്ടി പിക്ച്ചറിലെ തിരക്കഥയിൽ എന്തുകൊണ്ടാണ് തന്നെ സിൽക്കിന്റെ എതിരാളിയായി ചിത്രീകരിച്ചിരിക്കുന്നതെന്ന് അറിയില്ല. അത് അവരുടെ കാര്യം മാത്രമാണ്. അതിനെ കുറിച്ച് പറയാൻ എനിയ്ക്ക് താൽപര്യമില്ല. കൂടാതെ ആ ചിത്രത്തിൽ ഞാൻ സിൽക്കിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. അതൊരിക്കലും സത്യമല്ല. ഞാൻ ഈ മേഖലയിലെത്തി വളരെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ തന്നെ സിൽക്ക് മരണപ്പെട്ടു. അതിനാൽ തന്നെ അവരോട് മത്സരിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഷക്കീല പറഞ്ഞു.