മെക്സിക്കോസിറ്റി: ''പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ എനിക്ക് വിറ്റാമിൻ പോലെയായിരുന്നു. അവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടുകഴിയുമ്പോൾ എന്നിലെ യുവത്വവും ഉൗർജവും കൂടുകയായിരുന്നു-മെക്സിക്കൻ പൊലീസിന്റെ പിടിയിലുള്ള കുപ്രസിദ്ധ മയക്കുമരുന്നുകടത്തുകാരൻ എൽ ചാപോയുടേതാണ് ഇൗ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.
പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ഇതിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് എൽ ചാപോ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.2007 മുതൽ 2008വരെയുള്ള ഒരുവർഷമാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് എൽ ചാപോ പൊലീസിനോട് സമ്മതിച്ചത്.
പ്രത്യേക ഏജന്റുമാരായിരുന്നു സൗന്ദര്യമുള്ള പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത്. വൻ പ്രതിഫലമാണ് ഇതിനായി നൽകിയിരുന്നത്. ഇൗ വെളിപ്പെടുത്തലോടെ പീഡനക്കേസിൽ എൽ ചാപോ കുടുങ്ങുമെന്ന് ഉറപ്പായി. ജയിൽ ചാടുമെന്ന പേടിയിൽ അതീവ സുരക്ഷയുള്ള ജയിലിലാണ് എൽ ചാപോയെ പാർപ്പിച്ചിട്ടുള്ളത്. വൻ സുരക്ഷാ സന്നാഹങ്ങളെ നിഷ്പ്രഭമാക്കി നിരവധി തവണ ജയിൽ ചാടിയിട്ടുള്ള ആളാണ് ഇയാൾ.
സെല്ലിൽ തുരങ്കം നിർമ്മിച്ച് ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു ജയിൽചാട്ടം. ഏറ്റവും ഒടുവിലത്തെ ജയിൽ ചാട്ടത്തിനുശേഷം മുങ്ങിനടന്ന എൽ ചാപോയെ പിടികൂടാൻ മെക്സിക്കൻ പൊലീസ് പണിപതിനെട്ടും പയറ്റിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അമേരിക്കൻ പൊലീസാണ് പിടികൂടിയത്. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയതിനും എതിരാളികൾ ഉൾപ്പെടെയുള്ളവരെ കൊന്നുതള്ളിയതിനും എൽ ചാപോയ്ക്കെതിരെ നിരവധി കേസുകളുണ്ട്. ഇവയ്ക്കെല്ലാം ശക്തമായ തെളിവുകളും ഉണ്ട്.