ന്യൂഡൽഹി: യുവതിയെ ബലാത്സംഗം ചെയ്ത പത്തൊമ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹിക്ക് സമീപത്തായിരുന്നു സംഭവം.
കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിലെ ബെൽറ്റിൽ ഘടിപ്പിച്ച ശേഷം ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്നെ രണ്ടുയുവാക്കളും പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പൊലീസിന് മൊഴിനൽകി.
ജോലി ആവശ്യത്തിനായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ യുവതിയാണ് പീഡനത്തിന് ഇരയായത്. തുണിത്തരങ്ങളുടെ കച്ചവടത്തിനായി യുവതി ബിസിനസ് പങ്കാളികളെ അന്വേഷിച്ചിരുന്നു. രാഹുൽ, രോഹിത് എന്നീ രണ്ടു യുവാക്കൾ പണം മുടക്കി ബിസിനസിൽ പങ്കാളികളായി. ബിസിനസ് മുന്നോട്ടു പോകവെ ഇരുവരും ചേർന്ന് ആദ്യം യുവതിയെ പീഡിപ്പിച്ചു.
ഇവരുടെ സഹായത്തോടെയാണ് 19 കാരി പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പീഡനത്തിന് സൗകര്യം ഒരുക്കാനായി യുവാക്കൾ ബലംപ്രയോഗിച്ച് കട്ടിലിൽ കെട്ടിയിട്ടു. ബഹളം വയ്ക്കുകയോ പുറത്താരോടെങ്കിലും പറയുകയോ ചെയ്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു.