ശ്രീനാരായണ ഗുരുദേവന്റെ ജനനം മുതൽ മഹാസമാധി വരെ നീളുന്ന ഇതിഹാസ ജീവിതകഥയിലെ സുപ്രധാന മുഹൂർത്തങ്ങളെ കോർത്തിണക്കി കൗമുദി ടി.വി ഒരുക്കുന്ന 'മഹാഗുരു' മെഗാ പരമ്പരയെ കുറിച്ച് നടിയും നർത്തകിയുമായ പാരിസ് ലക്ഷ്‌മി. ഈ പരമ്പരയിലൂടെ ഗുരുവിന്റെ യദാർത്ഥ ജീവിതത്തെയും അവർ ജീവിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും അറിയാൻ സാധിച്ചു. ഇതിൽ അഭിനായിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. പുതിയ അനുഭവവും അറിവുമാണ് ഇതിലൂടെ ലഭിച്ചതെന്നും പാരിസ് ലക്ഷ്‌മി പറഞ്ഞു.