അശ്വതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
ഭരണി: ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നത് ഉത്തമം.
കാർത്തിക: ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും.ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. ആരോഗ്യപരമായി നല്ലതല്ല. വെള്ളിയാഴ്ച ദിവസം ദേവീദർശനം നടത്തുന്നത് നല്ലതാണ്.വെള്ളിയാഴ്ച ദിവസം അനുകൂലം.
രോഹിണി: പ്രമോഷന് വേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഭാവിയെ കുറിച്ച് അമിതമായി ചിന്തിക്കാൻ ഇടവരും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
മകയീരം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ശത്രുജയത്തിന് സാദ്ധ്യതയുണ്ട്. താർക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. വീട്ടമ്മമാർക്ക് കുടുംബാംഗങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം.
തിരുവാതിര: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും.സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. കർമ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പുണർതം: അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. വിദ്യാർത്ഥികൾക്ക് അദ്ധ്വാനഭാരം വർദ്ധിക്കും ഉദ്യോഗസ്ഥൻമാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. ചെലവുകൾ ക്രമാതീതമായി വർദ്ധിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകണം. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂയം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. വിദേശത്ത് ജോലി ചെയ്യുന്നർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. ദോഷപരിഹാരമായി വിഷ്ണുപ്രീതി വരുത്തുന്നതും നന്നായിരിക്കും. ദേവീ ദർശനം നടത്തുന്നതും ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം.
ആയില്യം: വിവാഹത്തിന് അനുകൂല സമയം.ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസങ്ങൾ ഉണ്ടാകും. വാദപ്രതിവാദങ്ങളിലേർപ്പെടും. നാഗരാജക്ഷേത്ര ദർശനം ഉത്തമം. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
മകം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനചെലവ് നേരിടും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം. ചാമുണ്ഡീദേവിക്ക് കുങ്കുമാർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: ഗൃഹാന്തരീക്ഷം ആനന്ദപ്രദമാകും. ഭൂമി വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പ്രശ്നങ്ങളെ ധീരതയോടെ നേരിടാൻ കഴിയും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. ഭഗവതിക്ക് കലശാഭിഷേകം നടത്തണം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. ദൈവിക കാര്യങ്ങൾക്കായി യാത്ര ചെയ്യാനിട വരും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ശനിയാഴ്ച ദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. ബുധനാഴ്ച ദിവസം ഉത്തമം.
അത്തം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. തൊഴിലിൽ നിന്നുള്ള ആദായം കുറയും. വെള്ളിയാഴ്ച ദിവസം ദേവീദർശനം. ശനിയാഴ്ച അനുകൂല ദിവസം.
ചിത്തിര: മനസിന് സന്തോഷം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. വ്യാഴാഴ്ച ദിവസം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. തിങ്കളാഴ്ച ദിവസം അനുകൂലം.
വിശാഖം: അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
അനിഴം: മാതൃസ്വത്ത് അനുഭവയോഗത്തിൽ വന്നു ചേരും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ മനഃസന്തോഷം വർദ്ധിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
കേട്ട: സാമ്പത്തിക നേട്ടം ഉണ്ടാകും. യാത്രകൾ ആവശ്യമായി വരും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. ശനിയാഴ്ച ദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: പുതിയ തൊഴിൽ ചെയ്യാനുള്ള താത്പര്യം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. വെള്ളിയാഴ്ച ഭഗവതി ക്ഷേത്ര ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രാടം: മനസിന് സന്തോഷവും സമാധാനവും ലഭിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. സംഗീതം, നാടകം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരം ലഭിക്കും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തുളസിപ്പൂവ് കൊണ്ട് അർച്ചന നടത്തുന്നതും പാൽപ്പായസം കഴിപ്പിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവോണം: സന്താനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കർമ്മരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. ശ്രീ കൃഷ്ണന് കദളിപ്പഴം നിവേദിക്കുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
അവിട്ടം: വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഞായറാഴ്ച ദിവസം അനുകൂലം.
ചതയം: ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വിദേശയാത്രക്ക് ശ്രമിച്ചിരുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. തിങ്കളാഴ്ച ദിവസം അനുകൂലം. മഹാഗണപതിക്ക് കറുക മാല ചാർത്തുക.
പൂരുരുട്ടാതി: കർമ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. ഭൂമി സംബന്ധമായി അഭിപ്രായവ്യത്യസം ഉണ്ടാകും. സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. ശിവന് ശംഖാഭിഷേകം നടത്തുക. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
ഉത്രട്ടാതി: ജോലിക്കാർ മുഖേന ധനനഷ്ടം ഉണ്ടാകും. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. ആരാധനാലയങ്ങൾക്ക് ധനസഹായം ചെയ്യും. സാഹസിക പ്രവർത്തനത്തിൽ ഏർപ്പെടും. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
രേവതി: പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും, ആരോഗ്യനില മെച്ചമാകും. പ്രതീക്ഷിക്കുന്ന പലകാര്യങ്ങളിലും വിജയസാദ്ധ്യത ഉണ്ടാകും. സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും, ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.