-freak-penne-telugu-versi

പ്രിയാ വാര്യർ അഭിനയിക്കുന്ന ഒരു അഡാറ് ലവ് എന്ന സിനിമയിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനം മലയാളത്തിൽ വൈറലായിരുന്നു. ആരാധകരുടെ നല്ല അഭിപ്രായത്തേക്കാൾ ഡിസ്‌ലൈക്കുകളാണ് ഗാനത്തെ വൈറലാക്കിയതെന്ന് വേണം പറയാൻ. എന്നാൽ ഗാനം ഭാഷ മാറി തെലുങ്കിലേക്ക് എത്തിയപ്പോൾ കഥയൊക്കെ മാറി. തെലുങ്ക് പ്രേക്ഷകർ ഗാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ട ഗാനം മണിക്കൂറുകൾക്കം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഗാനത്തിലെ ചില ഭാഗങ്ങൾ അതേപടി നിലനിറുത്തി ചിലത് തെലുങ്കിലേക്ക് മാറ്റിയെതിയാണ് ഗാനമൊരുക്കിയിരിക്കുന്നത്.

പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ റൗഫ്, നൂറിൻ ഷരീഫ് എന്നിവരാണു ഗാനരംഗത്തിൽ എത്തുന്നത്.തെലുങ്ക് വരികൾ എഴുതിയിരിക്കുന്നത് ശ്രീജോയാണ്. മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും നവാഗതനായ സത്യജിത്താണ്.