1. ചൂടേറിയ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ശബരിമല കേസിലെ പുന പരിശോധനാ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. രാവിലെ 10.30ന് ആരംഭിച്ച വാദത്തിന്റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്ക് അവസരം നല്‍കിയ കോടതി, രണ്ടര മണിക്കൂറോളം ഇതില്‍ വാദം കേട്ടു. അതിനു ശേഷം സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ബിന്ദു, കനക ദുര്‍ഗ എന്നിവരുടെ അഭിഭാഷകര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും പുന പരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദം നടത്തി
2. 56 ഹര്‍ജികളാണ് യുവതീ പ്രവേശനത്തെ എതിര്‍ത്ത് കോടതിയില്‍ എത്തിയത്. ഇന്ന് വാദം നടത്താന്‍ അവസരം ലഭിക്കാത്തവര്‍ വാദം എഴുതി നല്‍കാന്‍ നിര്‍ദ്ദേശം. വാദങ്ങള്‍ എഴുതി നല്‍കാന്‍ അഭിഭാഷകര്‍ക്ക് കോടതി ഒരാഴ്ചത്തെ സമയം നല്‍കി. കുംഭമാസ പൂജകള്‍ക്ക് നട തുറക്കും മുന്‍പ് വിധിയുണ്ടാകില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എ.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
3. കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്കരിക്കാന്‍ താന്‍ നീക്കം നടത്തി എന്ന യൂണിയനുകളുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ടോമിന്‍.ജെ തച്ചങ്കരി. കെ.എസ്.ആര്‍.ടി.സിയുടെ 6400 ബസുകളില്‍ ഒന്നും പോലും തന്റെ കാലത്ത് സ്വകാര്യ വത്കരിച്ചിട്ടില്ല. 10 ഇലക്ര്ടിക് ബസുകള്‍ വാടകയ്ക്ക് എടുക്കുക മാത്രമാണ് ഉണ്ടായത്. അതു ക്യാബിനറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്.
4. തന്റെ നീക്കത്തില്‍ ആശങ്കയിലായത് സ്വകാര്യ ബസ് ലോബികളാണ്. തന്റെ പദ്ധതി നടപ്പിലായെങ്കില്‍ സ്വകാര്യ മേഖല തകര്‍ന്നേനെ. വാടകയ്ക്ക് ബസ് എടുക്കുന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് ലാഭം എന്നാല്‍ അത് യൂണിയനുകളിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കും. അതു കൊണ്ടാണ് അവര്‍ സ്വകാര്യവത്കരണം എന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ മാറ്റങ്ങള്‍ സമരം കൊണ്ടോ പ്രക്ഷോഭം കൊണ്ടോ തടയാനാകില്ലെന്നും എം.ഡി സ്ഥാനത്ത് നിന്ന് മാറിയ ശേഷം കൗമുദി ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തച്ചങ്കരി വ്യക്തമാക്കി
ടോമിന്‍ ജെ.തച്ചങ്കരിയുമായി നടത്തിയ പ്രത്യേക അഭിമുഖം തച്ചങ്കരിയ്ക്കും പറയാനുണ്ട് ഇന്ന് രാത്രി 9 മണിക്ക് കൗമുദി ടി.വിയില്‍ സംപ്രേക്ഷണം ചെയ്യും
5. മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ വെള്ളിയാഴ്ചയ്ക്ക് അകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്ന് ലോകായുക്ത. നടപടി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നല്‍കിയ ഹര്‍ജിയില്‍. കേസില്‍ സര്‍ക്കാര്‍ ഒരാഴ്ചത്തെ സാവകാശം തേടി എങ്കിലും ലോകായുക്ത അനുവദിച്ചില്ല. ലോകായുക്ത നടപടി ആശ്വാസകരം എന്ന് പി.കെ ഫിറോസ്.