psc
psc

ഒറ്റത്തവണ വെരിഫിക്കേഷൻ
കോഴിക്കോട് ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 346/2016 പ്രകാരം ട്രേഡ്‌സ്മാൻ (കെമിക്കൽ) തസ്തികയ്ക്ക് 7, 8 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 33/2018, 34/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്‌സ് (എൻ.സി.എ.-എസ്.ടി.) തസ്തികയ്ക്ക് 12 നും, കാറ്റഗറി നമ്പർ 500/2017 പ്രകാരം വാണിജ്യ നികുതി വകുപ്പിൽ കൊമേഴ്‌സ്യൽ ടാക്‌സ് ഇൻസ്‌പെക്ടർ തസ്തികയ്ക്ക് (ടി വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവരിൽ നിന്നുള്ള നിയമനം) 12 നും, കാറ്റഗറി നമ്പർ 507/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്‌സ് (എൻ.സി.എ.-എസ്.സി.) തസ്തികയ്ക്ക് 13 നും, കാറ്റഗറി നമ്പർ 416/2015 പ്രകാരം കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയ്ക്ക് 12, 13, 14, 15 തീയതികളിലും, കാറ്റഗറി നമ്പർ 560/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോ സർജറി തസ്തികയ്ക്ക് 15, 16, 18 തീയതികളിലും, പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.


ഇന്റർവ്യൂ
കാറ്റഗറി നമ്പർ 650/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികയ്ക്ക് 13, 14, 15 തീയതികളിലും, കാറ്റഗറി നമ്പർ 16/2016 പ്രകാരം വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്‌ട്രോപ്ലേറ്റർ) തസ്തികയ്ക്ക് മാർച്ച് ഒന്നിനുമായി പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.