കൊച്ചി: റെക്കാഡ് കുതിപ്പിന് താത്‌കാലിക വിരാമമിട്ട് സ്വർണവില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 24,880 രൂപയിൽ നിന്ന് 80 രൂപ താഴ്‌ന്ന് പവൻവില ഇന്നലെ 24,800 രൂപയിലെത്തി. പത്തു രൂപ കുറഞ്ഞ് 3,100 രൂപയിലായിരുന്നു ഗ്രാം വ്യാപാരം. രാജ്യാന്തര വിപണിവില ഔൺസിന് 1,315 ഡോളറിൽ മാറ്റമില്ലാതെ തുടർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം അല്‌പം മെച്ചപ്പെട്ടതുമാണ് സ്വർണവില താഴാൻ വഴിയൊരുക്കിയത്.