facebook-video-

ചെണ്ട മേളം കേട്ടാൽ മലയാളികൾക്ക് എന്നും ഒരു ആവേശമാണ്. ചെണ്ടപ്പുറത്ത് ആ കോലൊന്ന് വീണാൽ മലയാളികൾ ഒന്നടങ്കം ഓടിയെത്തും. അങ്ങനെ വരുമ്പോൾ എങ്ങനെയാ ഒരു ചെണ്ട മേളം കേൾക്കുമ്പോൾ കൈയും കാലും അടങ്ങിയിരിക്കുക. അങ്ങനെ ചെണ്ട മേളത്തിനൊപ്പം ചുവടുവയ്ക്കുന്ന ഒരു പെൺകുട്ടിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. ആളുകൾക്കിടയിൽ നിന്നും മേളത്തിനൊപ്പം ചുവടുവയ്ക്കുന്ന സുന്ദരി ആരാണെന്നാണ് എല്ലാവരുടെയും ചോദ്യം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. പെൺകുട്ടി മതിമറന്ന് ചെണ്ടമേളം ആസ്വദിക്കുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്താൻ ഒപ്പം നിൽക്കുന്ന ഒരു സ്ത്രീ ശ്രമിക്കുന്നുണ്ട്. പെൺകുട്ടിയുടെ കൈയിൽ പിടിച്ച് സ്ത്രീ വലിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ ചെണ്ടമേളം ആസ്വദിക്കുകയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ പ്രകടനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

വീഡിയോ