ren

കൊച്ചി: പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലെ അത്യാധുനിക 3ഡി ഡിജിറ്റൽ മാമ്മോഗ്രഫിയുടെ ഉദ്ഘാടനം ദയാവതി നാരായണൻ നിർവഹിച്ചു. 3ഡി ടോമോസിന്തസിസ് സാങ്കേതികവിദ്യയുള്ള ഈ മെഷീനിലൂടെ സ്‌തനാർബുദം ഏറ്രവും നേരത്തേ നിർണയിക്കാനാകും. സ്‌തനാർബുദത്തിന് കാരണമായേക്കാവുന്ന കാത്സ്യം നിക്ഷേപം നേരത്തേ നിർണയിക്കാനാകുമെന്നും റിനൈ മെഡിസിറ്രി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.

സ്‌തന രോഗങ്ങൾക്ക് മാത്രമായി പ്രത്യേകം സജ്ജമാക്കിയ റിനൈ ബ്രെസ്‌റ്ര് ക്ളിനിക്കിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കാൻസർ ഉൾപ്പെടെ സ്‌തനങ്ങളിൽ ഉണ്ടാവുന്ന എല്ലാ രോഗങ്ങൾക്കും അന്താരാഷ്‌ട്ര നിലവാരമുള്ള സമഗ്ര ചികിത്സ ഇവിടെ ലഭിക്കും. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാമ്മോഗ്രാം പരിശോധനകൾക്ക് ഈമാസം 28വരെ 50 ശതമാനം കിഴിവ് ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്‌ടർ കൃഷ്‌ണദാസ് പോളക്കുളത്ത് പറഞ്ഞു. ചടങ്ങിൽ ഡയറക്‌ടർമാരായ കൃഷ്‌ണലീല,​ അനിത ലാൽ,​ വൈസ് പ്രസിഡന്റ് സിജോ വി. ജോസഫ്,​ മാർക്കറ്രിംഗ് വിഭാഗം മേധാവി മജേഷ് രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.