nims

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നിംസ് മെഡിസിറ്രിയിൽ സൗജന്യ പരിശോധനാ ക്യാമ്പും വിദ്യാഭ്യാസ പരിശീലന പദ്ധതിയും സംഘടിപ്പിച്ചു. മുൻമന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്‌തു. മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്രി മാനേജിംഗ് ഡയറക്‌ടർ എം.എസ്. ഫൈസൽഖാൻ ആമുഖ പ്രഭാഷണം നടത്തി. പി. ഗോപിനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി.

നിംസ് ആനി സുള്ളിവൻ സെന്റർ ഫോർ സ്‌പെഷ്യലി ഏബിൾഡ് ചിൽഡ്രന്റെ ലോഗോ പ്രകാശനം പന്ന്യൻ രവീന്ദ്രൻ,​ കരമന് ജയന് നൽകി നിർവഹിച്ചു. നിംസ് ആനി സുള്ളിവൻ സെന്റർ ഫോർ സ്‌പെഷ്യലി ഏബിൾഡ് ചിൽഡ്രൻ കോ-ഓർഡിനേറ്റർ പ്രിൻസ് മോൾ,​ കല്ലിംഗൽ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ഷഫീക്ക്,​ പാർഡ്‌സ് സെക്രട്ടറി ജയകുമാർ,​ അഡ്വ. വിനോദ് സെൻ,​ ശിവൻകുട്ടി,​ സാവിയോ,​ ഡോ. പ്രശാന്ത്,​ ഡോ.കെ.എ. സജു തുടങ്ങിയവർ സംബന്ധിച്ചു. നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി.