ss

പാറശാല: ദേശീയപാതയിൽ നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് കട ഉടമ മരിച്ചു. അമരവിള, ടി.എം.പി ഹൗസിൽ ബാബു ജോൺ (58) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് ഉദിയൻകുളങ്ങര ആനക്കുന്ന് പള്ളിയ്ക്കു സമീപത്താണ് സംഭവം. പള്ളിയ്ക്കു സമീപം ചായക്കട നടത്തുന്ന ബാബുരാജ് കടയിലെ വേസ്റ്റുമായി കടയ്ക്കു പുറത്തിറങ്ങിയ സമയം കളിയിക്കാവിള ഭാഗത്ത് നിന്നും നെയ്യാറ്റിൻകരയിലെക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബാബുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഇദ്ദേഹം മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പോസ്റ്റ് മാർട്ടത്തിനു ശേഷം ഉദിയൻകുളങ്ങര സെന്റ് മെരിസ് ചർച്ചിലെ സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: തങ്കം (ഫിലോമിന). മക്കൾ: ബിബു, ജിബു, ബീന. പാറശാല പൊലീസ് കേസെടുത്തു.