modi-trump-

ലക്നൗ: അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഡൊണാൾഡ് ട്രംപ് ആരാധനയോടെയാണ് കണ്ടതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് അതുപോലെയായിരിക്കും യു.എസ് സർക്കാരും പ്രവർത്തിക്കുകയെന്ന് ട്രംപ് പറഞ്ഞതായും ആദിത്യനാഥ് അവകാശപ്പെട്ടു.

പശ്ചിമബംഗാളിലെ പുരുലിയയിൽ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശങ്ങൾ. പശ്ചിമബംഗാളിൽ രണ്ട് റാലികളിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കാനെത്തിയത്. യോഗിയുടെ റാലിയെ എതിർത്ത പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും യു.പി മുഖ്യമന്ത്രി കടന്നാക്രമിച്ചു. ശാരദ ചിട്ടിഫണ്ട് കേസിൽ അഴിമതിക്കാരനെ സംരക്ഷിക്കുന്ന മമത ബാനർജി ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.