സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. മാണിക്യ മലരായി പൂവി ഗാനം പുറത്തിറങ്ങിയതുമുതലാണ് ചിത്രം കാണുവാനുളള എല്ലാവരുടെയും ആകാംക്ഷ കൂടിയത്. കാത്തിരിപ്പിന് വിരാമമിട്ട് സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
നാലു ഭാഷകളിൽ ഒരേ സമയമാണ് സിനിമ വരുന്നത്. ചിത്രത്തിലെ പ്രിയാ വാര്യരുടെ പ്രകടനം കാണാനും എല്ലാവരും കാത്തിരിപ്പിലാണ്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പിലെ പ്രിയാ വാര്യരുടെ ലിപ്പ് ലോക്ക് രംഗം യൂട്യൂബിൽ വൈറലാകുന്നു. ചിത്രത്തിലെ നായകൻ റോഷനുമായി ലിപ്പ് ലോക്ക് ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
വീഡിയോ
അഡാറ് ലവിലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രി കൊണ്ടായിരുന്നു പ്രിയ വലിയ സെലിബ്രിറ്റികളിൽ ഒരാളായി മാറിയത്. അഡാറ് ലവ് പുറത്തിറങ്ങുന്നതിനുമുൻപായി പ്രിയ രണ്ടു സിനിമകൾ വേറെയും ചെയ്തിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിലുളള രണ്ടു ചിത്രങ്ങളായിരുന്നു ഒമർ ലുലു ആദ്യം ഒരുക്കിയതെങ്കിൽ ഇത്തവണ ഹൈസ്‌ക്കൂൾ പശ്ചാത്തലത്തിലുളള സിനിമയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങിയതുമുതൽ പ്രേക്ഷകരിൽ പ്രതീക്ഷകൾ വർധിച്ചിരുന്നു. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രം വ്യത്യസ്തമാർന്ന പ്രമേയം പറഞ്ഞാണ് ഒരുക്കുന്നത്. ഹാപ്പി വെഡ്ഡിംഗ്,ചങ്ക്സ് എന്നീ ചിത്രങ്ങൾക്കുശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് അഡാറ് ലവ്.