പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബോട്ടണി, സൈക്കോളജി വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം 11, 12 മുതൽ ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 18 മുതൽ 22 വരെ നടത്തും.
ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഒന്ന്, അഞ്ച്, മൂന്ന് സെമസ്റ്ററുകളുടെ പ്രാക്ടിക്കൽ 13 മുതൽ മാർച്ച് 13 വരെ നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 11 മുതൽ 22 വരെ നടത്തും.
വൈവാവോസി
വിദൂര വിദ്യാഭ്യാസ കേന്ദ്രം 14 ന് നടത്താനിരുന്ന എം.എ അറബിക് സപ്ലിമെന്ററി വൈവാവോസി ഫെബ്രുവരി 15 ന് രാവിലെ 11 മുതൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് അറബിക്, കാര്യവട്ടത്ത് വച്ചും എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്‌സ് സപ്ലിമെന്ററി വൈവാവോസി പരീക്ഷ 21 ന് രാവിലെ 10 മുതൽ സർവകലാശാലയുടെ പാളയത്തുളള എസ്.ഡി.ഇ കേന്ദ്രത്തിലും നടത്തും.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എ പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി വൈവാവോസി 14 ന് ഉച്ചയ്ക്ക് 2.30 മുതൽ സർവകലാശാലയുടെ പാളയത്തുളള എസ്.ഡി.ഇ കേന്ദ്രത്തിൽ നടത്തും.
ഓൺലൈൻ രജിസ്‌ട്രേഷൻ
യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ (2013 സ്‌കീം) ഫെബ്രുവരി 2019 (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015 അഡ്മിഷൻ) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 15 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ ഓൺലൈനായി അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.