1. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി സുപ്രീംകോടതി. മൂന്നര മണിക്കൂര്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് പിന്നാലെ അവശേഷിക്കുന്ന ഹര്‍ജിക്കാരോട് വാദമുഖങ്ങള്‍ ഏഴു ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്, എന്‍.എസ്.എസ്, തന്ത്രി, ബ്രാഹ്മണസഭ, പ്രയാര്‍ എന്നിവരുടെ അടക്കം പത്തോളം പുന പരിശോധനാ ഹര്‍ജികള്‍
2. വിധി പുന പരിശോധിക്കേണ്ടതില്ല എന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. വിധിയുടെ അടിസ്ഥാനം തൊട്ടു കൂടായ്മ അല്ല തുല്യത എന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജയ്ദീപ് ഗുപ്ത. വാദം കേട്ടില്ല എന്നത് വിധി പുന പരിശോധിക്കാന്‍ തക്കതായ കാരണം അല്ല. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രം. അനിവാര്യമായ ആചാരം ഏതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ തന്ത്രി ശ്രമിക്കുന്നു. പുന പരിശോധനയ്ക്ക് അര്‍ഹമായ ഒരു കാരണവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടില്ല എന്നും സര്‍ക്കാര്‍
3. ശബരിമലയില്‍ യുവതികള്‍ കയറുന്നത് തടയാന്‍ ആവില്ല എന്ന് ദേവസ്വം ബോര്‍ഡ്. തുല്യതാ അവകാശം സുപ്രധാനം എന്ന് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി. സുപ്രീംകോടതി വിധിയില്‍ പുനപരിശോധന വേണ്ട. ആര്‍ത്തവം ഇല്ലാതെ മനുഷ്യന് നിലനില്‍പ്പില്ല. തുല്യ അവകാശങ്ങള്‍ നിഷേധിക്കുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം എന്നും അയ്യപ്പ ഭക്തര്‍ പ്രത്യേക വിഭാഗം അല്ലെന്നും ബോര്‍ഡ്
4. യുവതീ പ്രവേശന വിധി തെറ്റ് എന്ന് എന്‍.എസ്.എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പരാശരനും പ്രതിഷ്ഠയുടെ സ്വഭാവം മുന്നോട്ട് വച്ച് തന്ത്രി കണ്ഠരര് രാജീവരര്‍ക്കു വേണ്ടി വി. ഗിരിയും. നൈഷ്ഠിക ബ്രഹ്മചര്യം കോടതി പരിഗണിച്ചില്ലെന്നും ദൈവം ദൈവം മാത്രമല്ല, ഓരോ പ്രത്യക്ഷ രൂപങ്ങള്‍ എന്നും പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിംഗ്വി.
5. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കാത്ത സാഹചര്യത്തില്‍ കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ശബരിമല സംഘര്‍ഷ ഭൂമി ആകുമോ എന്ന ആശങ്ക ശക്തം. മകരവിളക്ക് മഹോത്സവത്തിനു ശേഷം മാസ പൂജകള്‍ക്കായി ശബരിമല നട ഇനി 13ന് തുറക്കും. യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ശബരിമല സംഘര്‍ഷ ഭൂമി ആവുമോ എന്ന ആശങ്കയും ശക്തം
6. കുംഭമാസ പൂജ സമയം യുവതികളെ കയറ്റുമോ എന്ന കാര്യത്തില്‍ പൂജ തുടങ്ങുന്ന സമയം തീരുമാനം എടുക്കും എന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമലയില്‍ ഇനിയും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയില്‍ സംസ്ഥാന സര്‍ക്കാര്‍.
3. വിഷയത്തില്‍ എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ ഇതിനോട് അകം തന്നെ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുക ആണ്. ഇതേ നിലപാട് ആണ് ആര്‍.എസ്.എസ് അടക്കം സംഘ്പരിവാര്‍ സംഘടനകള്‍ക്കും. യുവതീ പ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാരും തടയാന്‍ സംഘ്പരിവാരും ശ്രമിച്ചാല്‍ മണ്ഡല- മകര വിളക്ക് കാലത്ത് അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ശബരിമലയില്‍ വീണ്ടും ആവര്‍ത്തിച്ചേക്കും
7. ലോക്സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി. കുമ്മനം വന്നാല്‍ ജയം ഉറപ്പെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്ത് എത്തും
8. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചാണ് ബി.ജെ.പിയുടെ ഒരുക്കങ്ങള്‍. വിജയ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പരിഗണനയില്‍. തലസ്ഥാനത്തേക്ക് കുമ്മനത്തെ തന്നെ മടക്കി കൊണ്ടും വരണം എന്ന നിലപാടില്‍ ഉറച്ചാണ് ജില്ലാ നേതാക്കള്‍
9. ശബരിമല വിവാദം ശക്തമായി നിലനില്‍ക്കുന്നത് പാര്‍ട്ടിക്ക് അനുകൂല സാഹചര്യമെന്ന് വിലയിരുത്തല്‍. കുമ്മനത്തിനായി ജില്ലാ നേതൃത്വങ്ങള്‍ നിരത്തുന്നത് പാര്‍ട്ടിക്ക് അതീതമായ കുമ്മനത്തിന് ഉള്ള ബന്ധങ്ങളും നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ രണ്ടാമത് എത്തിയതും. മിസോറാം ഗവര്‍ണറായ കുമ്മനത്തിന്റെ തിരിച്ചുവരവില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആര്‍.എസ്.എസും
10. പണം തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി എഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരായി റോബര്‍ട്ട് വദ്ര. നടപടി, കേസില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്. കേസുമായി ബന്ധപ്പെട്ട് വദ്ര ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഇത് ആദ്യം. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് റോബര്‍ട്ട് വദ്ര
11. വദ്രക്ക് എതിരെയുളള ആരോപണങ്ങള്‍ തളളിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി താന്‍ കുടുംബത്തിനൊപ്പമെന്ന് പ്രതികരിച്ചു. സാമ്പത്തിക തട്ടിപ്പില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ഫെബ്രുവരി 16 വരെ. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ്